ബിരിയാണി ചാലഞ്ച് ലോഗോ റിലീസ് ചെയ്തു
കോട്ടക്കൽ:കാരുണ്യപ്രവർത്തനങ്ങൾക്കായുള്ള മുനിസിപ്പൽ ചെയർപേഴ്സൺ വെൽഫയർ ഫണ്ടിനായുള്ള 'കാരുണ്യ പെരുന്നാൾ' ബിരിയാണി ചാലഞ്ച് ലോഗോ റിലീസ് ചെയ്തു. നഗരസഭ സി.എച്ച് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ചെയർമാൻ കെ.കെ നാസർ ഉദ്ഘാടനം ചെയ്തു. സുൽത്താൻ ബത്തേരി ചെയർപേഴ്സൺ റസീന അബ്ദുൽ ഖാദർ, കാസർകോട് ചെയർപേഴ്സൺ ഷാഹിദ എന്നിവരും പങ്കെടുത്തു. ബിരിയാണി ചാലഞ്ചിന്റെ ആദ്യ ഓർഡർ ഇല്ലിക്കോട്ടിൽ ഗഫൂറിൽ നിന്ന് നഗരസഭ ചെയർമാൻ ഏറ്റു വാങ്ങി. വൈസ് ചെയർപേഴ്സൺ പാറോളി റംല അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാജിദ് മങ്ങാട്ടിൽ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുലൈമാൻ പാറമ്മൽ, കൗൺസിലർമാരായ പ്രവീൺ , കൃഷ്ണ കുമാർ, നഗരസഭ സെക്രട്ടറി ടി.അനുപമ , ചെരട ഷംസു, ഷാനവാസ് തുടങ്ങിയവർ സംസാരിച്ചു. ഫോൺ: 9605700046, 9072700048 .