യാത്രയയപ്പ് സംഗമം
Monday 18 May 2026 12:50 AM IST
കോട്ടക്കൽ: ഗവ. രാജാസ് എച്ച്.എസ്.എസ് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് യാത്രയയപ്പ് സമ്മേളനവും അലുംനി മീറ്റും സംഘടിപ്പിച്ചു. ഈ വർഷം പത്താം ക്ലാസ് പൂർത്തിയാക്കിയ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കാണ് യാത്രയയപ്പ്. എൻ.എം.എം.എസ് വിജയിയായ ലിറ്റിൽ കൈറ്റ്സ് അംഗം പി. ഫാത്തിമ നജ്‌വാനെ ആദരിച്ചു. കൈറ്റ് മെന്റർമാരായ എ. സമീർ ബാബു സ്വാഗതവും കെ. ലസിത നന്ദിയും പറഞ്ഞു. ഹെഡ്മിസ്ട്രസ് പി.ജെ. ബബിത അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം പി.ടി.എ പ്രസിഡന്റ് കെ. വിജയകുമാരൻ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ റസാഖ് മൂർക്കത്ത്, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് കെ. ബീന, സ്റ്റാഫ് സെക്രട്ടറി കെ. മുജീബ് റഹ്മാൻ, എസ്.ഐ.ടി.സി പി.പി.മുഹ്സിന, ജോയിന്റ് എസ്.ഐ.ടി.സി എസ് ജയശ്രീ, പി. റജുല, പി. ഷമീമ എന്നിവർ സംസാരിച്ചു.