കേരള സർവ​ക​ലാ​ശാല

Friday 01 November 2019 8:48 PM IST
kerala uni

അപേ​ക്ഷ​കൾ ക്ഷണി​ക്കുന്നു

സർവ​ക​ലാ​ശാ​ല​യുടെ കീഴിൽ കാര്യ​വ​ട്ട​ത്തു​ളള സ്റ്റഡി ദ കോസ്റ്റ് ഒഫ് കൾട്ടി​വേ​ഷൻ ഒഫ് പ്രിൻസി​പ്പൽ ഒരൊ​ഴി​വി​ലേക്ക് അപേക്ഷ ക്ഷണിച്ചു കൊള്ളു​ന്നു. വിശ​ദ​വി​വ​ര​ങ്ങൾക്കും അപേക്ഷാ ഫോറത്തിനും വെബ്‌സൈറ്റ് സന്ദർശി​ക്കു​ക.

ലാബ്/പ്രാക്ടി​ക്കൽ പരീക്ഷ

ഏഴാം സെമ​സ്റ്റർ ബി.​ടെക് (2008 സ്‌കീം) ജൂലായ് 2019 (സപ്ലി​മെന്ററി/പാർട്ട്‌ടൈം) - മെക്കാനിക്കൽ എൻജിനി​യ​റിം​ഗ്, ഓട്ടോ​മൊ​ബൈൽ എൻജിനി​യ​റിം​ഗ്, കംപ്യൂ​ട്ടർ സയൻസ് ആൻഡ് എൻജിനിയ​റിം​ഗ്, - ബ്രാഞ്ചു​ക​ളുടെ ലാബ്/പ്രാക്ടി​ക്കൽ പരീക്ഷ 5 മുതൽ നട​ക്കും.

അപേക്ഷ ക്ഷണി​ക്കുന്നു

തുടർ വിദ്യാ​ഭ്യാസ വ്യാപന കേന്ദ്രം ആറ്റിങ്ങൽ ഗവ​ണ്മെന്റ് കോളേ​ജിൽ നട​ത്തുന്ന തൊഴി​ല​ധി​ഷ്ഠിത കോഴ്സായ 'Certificate in Computerised Accounting' ന് അപേക്ഷ ക്ഷണി​ക്കു​ന്നു. ചേരാ​നാ​ഗ്ര​ഹി​ക്കു​ന്ന​വർ ആറ്റിങ്ങൽ ഗവ​ണ്മെന്റ് കോളേ​ജിലെ CACEE ഓഫീ​സു​മായി ബന്ധ​പ്പെ​ടു​ക. കോഴ്സിന്റെ കാലാ​വധി 4 മാസം. വിദ്യാ​ഭ്യാസ യോഗ്യത പ്ലസ്ടു. അപേക്ഷ സമർപ്പി​ക്കു​വാ​നുള്ള അവ​സാന തീയതി 15. ഫോൺ : 8129418236, 9495476495

ടൈംടേ​ബിൾ

നാലാം സെമ​സ്റ്റർ പഞ്ച​വ​ത്സര ഇന്റ​ഗ്രേ​റ്റഡ് ബി.എ.​എൽ എൽ.ബി/ബി.കോം എൽ എൽ.ബി/ബി.ബി.എ എൽ.എൽ.ബി പരീ​ക്ഷ​ക​ളുടെ വിശ​ദ​മായ ടൈംടേ​ബിൾ വൈബ്‌സൈ​റ്റിൽ.

രണ്ടാം സെമ​സ്റ്റർ എം.എ/എം.​എസ്‌സി/എം.കോം/എം.​പി.എ മേഴ്സി ചാൻസ് (പ​ഴയ സ്‌കീം) പരീ​ക്ഷ​കൾ 11 മുതൽ ആരം​ഭി​ക്കും.

ഇന്റേ​ണൽ മാർക്ക് മെച്ച​പ്പെ​ടു​ത്താൻ

ബി.ടെക് ഡിഗ്രി കോഴ്സ് (2008 സ്‌കീം 2008​-2012 അഡ്മി​ഷൻ) അഞ്ച് വർഷം പൂർത്തി​യാ​ക്കിയതും എന്നാൽ പരാ​ജ​യ​പ്പെട്ടതുമായ വിദ്യാർത്ഥി​കൾക്ക് (40 മാർക്ക് യൂണി​വേ​ഴ്സിറ്റി പരീ​ക്ഷ​യിൽ ലഭി​ക്കാ​ത്ത​വർ) ഈവൻ/ഓഡ് (Even/Odd) സെമ​സ്റ്ററുക​ളുടെ ഇന്റേ​ണൽ മാർക്ക് മെച്ച​പ്പെ​ടു​ത്താൻ അപേക്ഷ നൽകു​ന്ന​തി​നുള്ള അവ​സാന തീയതി നവം​ബർ 20 വരെ നീട്ടി​. അപേ​ക്ഷ​യുടെ പകർപ്പും മറ്റ് വിശ​ദ​വി​വ​ര​ങ്ങളും വെബ്‌സൈ​റ്റിൽ.

പരീക്ഷാഫലം

ഒന്നും രണ്ടും സെമസ്റ്റർ ബി.​എൽ.​ഐ.​എ​സ്.സി ഡിഗ്രി പരീ​ക്ഷ​ക​ളുടെ (സി.​എ​സ്.​എസ്, എസ്.​ഡി.ഇ 2017 അഡ്മി​ഷൻ​) ​ഫലം വെബ്‌സൈ​റ്റിൽ ലഭ്യ​മാണ്. പുനർമൂല്യ​നിർണ​യ​ത്തിനും സൂക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 11 വരെ അപേ​ക്ഷി​ക്കാം.

കേരള സർവ​ക​ലാ​ശാലയുടെ ഒ.​എൻ.​വി. സ്മാരക പുര​സ്‌ക്കാരം(2019) കഥയെ കവി​ത​യാ​ക്കിയ ശ്രീ.ടി പത്മ​നാ​ഭന്

കേരള സർവ​ക​ലാ​ശാലയുടെ ഇത്ത​വ​ണത്തെ ഒ.​എൻ.​വി. സ്മാരക പുര​സ്‌ക്കാ​രം മല​യാള ചെറു​കഥാ സാഹി​ത്യ​ത്തിന്റെ വികാസ പരി​ണാ​മ​ങ്ങൾക്കു പ്രേര​ക​മായ ഉൽകൃഷ്ട സൃഷ്ടി​കൾ നിർവ​ഹിച്ച് കഥാ​ഭാ​വു​ക​ത്വ​ത്തിൽ സ്‌ഫോട​ന​ങ്ങൾ സാധിച്ച ശ്രീ.​ടി. പത്മനാ​ഭന്. മല​യാള കഥാലോക​ത്തിൽ അതു​വരെ ആരും ഉപ​യോ​ഗിച്ചു നോക്കി​യി​ട്ടി​ല്ലാത്ത പ്രത്യേക രൂപ​ത്തി​ലാണ് പത്മനാ​ഭൻ എഴു​തി​യ​ത്. കഥ​യുടെ പൂർത്തീ​ക​രണം സാധി​ക്കു​ന്ന​ത് സഹൃ​ദ​യ​നായ വായ​ന​ക്കാ​രന്റെ മന​സ്സിൽവെച്ചു ​മാ​ത്ര​മാണ് എന്ന വിശ്വാ​സ​ത്തോടെ പത്മ​നാ​ഭൻ എഴു​തു​ന്നു. അനു​വാ​ച​കന്റെ സംവേ​ദ​ന​പ്ര​ക്രി​യ​യാണ് അദ്ദേഹം ലക്ഷ്യ​മാ​ക്കു​ന്ന​ത്. അങ്ങനെ തന്റെ കഥ​ക​ളിൽ അന്തർലീ​ന​മായ മാനവ മഹ​ത്വ​ത്തിന്റെ കവി​തയും സംഗീ​തവും അനു​ഭ​വി​പ്പി​ക്കു​വാൻ അദ്ദേഹം വായ​ന​ക്കാ​രന് അവ​സരം നൽകു​ന്നു. ഇന്ത്യ​യിലെ മിക്ക ഭാഷ​ക​ളി​ലേക്കും പത്മനാഭന്റെ കഥ​കൾ പരി​ഭാ​ഷ​പ്പെ​ടു​ത്തി​യി​ട്ടു​്. അനേകം വിദേ​ശ​ഭാ​ഷ​ക​ളിലും അവ​യുടെ പരി​ഭാ​ഷ​കൾ ഉാ​യി​ട്ടു​്. ഒട്ടേറെ മഹാ​പു​ര​സ്‌ക്കാ​ര​ങ്ങൾ നേടി​യ​താണ് അദ്ദേ​ഹ​ത്തിന്റെ കഥാ​കൃ​തി​കൾ. മഖൻസി​ങ്ങിന്റെ മര​ണം, വീട് നഷ്ട്‌പ്പെ​ട്ട​കു​ട്ടി, കാല​ഭൈ​ര​വൻ, നളി​ന​കാ​ന്തി, പ്രകാശം പര​ത്തുന്ന ഒരു പെൺകൂ​ട്ടി, ഗൗരി, പുഴ​ക​ടന്ന് മര​ങ്ങ​ളുടെ ഇട​യി​ലേ​ക്ക്, പത്മ​നാ​ഭന്റെ കഥ​കൾ മുത​ലാ​യവ ശ്രദ്ധേ​യം. ആദിമധ്യാ​ന്ത​ങ്ങൾ ഒപ്പിച്ചു കൂട്ടിയ ഒരു ആഖ്യാനം എന്ന നില​യി​ലാ​യി​രുന്നു പത്മനാ​ഭനു മുൻപുള്ള കഥാ​ലോ​കം. എന്നാൽ കഥാ​പാ​ത്ര​ത്തിന്റെ അക​ക്ക​ള​ങ്ങ​ളിൽ സഞ്ച​രിച്ച് ശബ്ദാർത്ഥ​ഭാവ വിന്യാ​സ​ങ്ങൾ സാധി​ക്കുന്ന ഒരു കാവ്യ​ഭാ​ഷാ​ശി​ല്പ​മാക്കി കഥയെ മാറ്റാൻ പത്മനാ​ഭനു കഴിഞ്ഞു എന്ന​താണ് നേട്ടം. ഗതാ​നു​ഗ​തിക രച​നാ​ രീ​തി​കളെ ലംഘിച്ച് തനതു ശൈലിയും ലോക​വീ​ക്ഷ​ണവും പുലർത്തു​ക​യാൽ അവ മല​യാള കഥാ​സാ​ഹി​ത്യ​ത്തിന് വ്യതി​രി​ക്ത​മായ വഴി​ത്തി​രി​വു​ാ​ക്കി​യി​ട്ടു​്. തന്റെ കഥ തന്റെ ജീവി​ത​മാണ് എന്ന് ഉറ​പ്പിച്ചു പറ​യുന്ന കഥാ​കാ​ര​നാണ് ടി. പത്മ​നാ​ഭൻ. ഭാഷാ​പ​രവും ഭാവു​ക​ത്വ​പ​ര​വു​മായ സാമ്പ്ര​ദാ​യി​ക​ത​കളെ മറി​ക​ട​ക്കാനും സാമൂ​ഹി​ക​ വ്യ​ക്തി​ത്വ​ത്തിന്റെ ലാവ​ണ്യ​ബോ​ധത്തെ നവീ​ക​രി​ക്കാനും ടി.​പ​ത്മ​നാ​ഭനു സാധി​ക്കു​ന്നു. അതി​നു​ത​കുന്ന വിധ​ത്തി​ലുള്ള ഒരു സംവേ​ദ​ന​പ്ര​ക്രി​യ​യിൽ വ്യാപൃ​ത​രാ​കാൻ അനു​വാ​ച​കരെ ഉത്സു​ക​മാ​ക്കു​ന്ന​താണ് ടി. പത്മ​നാ​ഭന്റെ സൃഷ്ടി​കൾ എന്നതു കൊു തന്നെ ഈ വർഷത്തെ ഒ.​എൻ.വി സ്മാരക പുര​സ്‌ക്കാരം കഥ​യിലെ കാല​ഭൈ​ര​വ​നായ ശ്രീ.​ടി. പത്മ​നാ​ഭന് നല്കണം എന്ന് സർവ​ക​ലാ​ശാല രൂപീ​ക​രിച്ച, ഡോ.​ദേ​ശ​മം​ഗലം രാമ​കൃ​ഷ്ണന്റെ അദ്ധ്യ​ക്ഷ​ത​യിൽ കൂടിയ അവാർഡ് നിർണ്ണ​യ​ക​മ്മിറ്റി ഏക​ക​ണ്ഠ​മായി തീരു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഡോ.​സി.​ആർ പ്രസാ​ദ്, ഡോ.​എസ് നസീ​ബ്, ഡോ.​എസ് ഷിഫ എന്നി​വർ അവാർഡ് നിർണ്ണയ കമ്മിറ്റി അംഗ​ങ്ങ​ളാ​യി​രു​ന്നു. ഒരു ലക്ഷം​രൂ​പയും ശില്പവും പ്രശസ്തി പത്രവും അട​ങ്ങു​ന്ന​താണ് അവാർഡ്. കഴിഞ്ഞ വർഷത്തെ പുര​സ്‌കാരം ശ്രീമ​തി. സുഗ​ത​കു​മാ​രി​ക്കാ​യി​രു​ന്നു. സർവ​ക​ലാ​ശാല വൈസ് ചാൻസ​ലർ പ്രൊഫ.(​ഡോ.)​വി.പി മഹാ​ദേ​വൻപി​ള​ള അവാർഡ് നിർണ്ണയ സമിതി അംഗ​ങ്ങൾ എന്നി​വർ പത്ര​സ​മ്മേ​ള​ന​ത്തിൽ പങ്കെ​ടു​ത്തു.