നാളെ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പണിമുടക്ക്

Sunday 03 November 2019 9:26 PM IST

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ നേതൃത്വത്തിൽ നാളെ കെ.എസ്.ആർ.ടി.സി ജീവനക്കാർ പണിമുടക്കും. ശമ്പള നിഷേധം അവസാനിപ്പിക്കുക, ശമ്പള പരിഷ്കരണം നടപ്പിലാക്കുക, ഡി.എ കുടിശ്ശികയും തടഞ്ഞുവച്ച പ്രൊമോഷനുകളും അനുവദിക്കുക, നിയമനനിരോധനം പിൻവലിക്കുക, വാടകവണ്ടി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്കെന്ന് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് തമ്പാനൂർ രവി പറഞ്ഞു.

സെപ്തംബറിലെ ശമ്പളവിതരണത്തിനായി അനുവദിച്ച തുകയിൽ ധനവകുപ്പ് വെട്ടിക്കുറച്ച വിഹിതം നൽകിയത് ഒക്ടോബർ 11നാണ്. രണ്ട് ഗഡുക്കളായാണ് ശമ്പള വിതരണം നടത്തിത്. മൂന്നു വർഷത്തിനകം 3000 ബസിറക്കുമെന്ന് വീമ്പ് പറഞ്ഞിട്ട് ഇറക്കിയത് 101 ബസുകളാണ്. ഒരു പുതിയ ബസ് ഇറക്കാത്ത ശബരിമലക്കാലം ഇതാദ്യമാണെന്നും തമ്പാനൂർ രവി പറഞ്ഞു.