കണ്ണൂർ യൂണി. വാർത്തകൾ
ട്യൂഷൻ ഫീസ്
വിദൂര വിദ്യാഭ്യാസത്തിനു കീഴിൽ രണ്ടും മൂന്നും വർഷ ബിരുദ, രണ്ടാം വർഷ അഫ്‌സൽ ഉൽ ഉലമ പ്രിലിമിനറി കോഴ്‌സുകളുടെ ട്യൂഷൻ ഫീസ് 500 രൂപ സൂപ്പർഫൈനോടു കൂടി 15 വരെയും അതിനു ശേഷം കോഴ്‌സ് ഫീയോടു കൂടി അഡിഷണൽ സൂപ്പർഫൈൻ 750 രൂപയും ചേർത്ത് അടയ്ക്കാം.
പഠന സഹായി വിതരണം
വിദൂരവിദ്യാഭ്യാസ വിഭാഗത്തിനു കീഴിൽ ഇ.കെ.എൻ.എം എളേരിത്തട്ട്, സെന്റ് പയസ് കോളേജ് രാജപുരം, എൻ.എ.എസ് കോളേജ് കാഞ്ഞങ്ങാട് എന്നിവ പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുത്ത രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികളുടെ സ്വയം പഠന സഹായികളുടെ വിതരണം 7 നു രാവിലെ 10.30ന് എൻ.എ.എസ് കോളേജ് കാഞ്ഞങ്ങാട്ട് നടത്തും. വിദ്യാർത്ഥികൾ ഫീസടച്ച രസീതും കണ്ണൂർ സർവകലാശാല നൽകിയ തിരിച്ചറിയൽ കാർഡുമായി എത്തണം.
ടൈംടേബിൾ
13 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം.എസ്‌സി. എം.എൽ.ടി. (റെഗുലർ/സപ്ലിമെന്ററി) പരീക്ഷകളുടെ ടൈംടേബിളും 19 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബി.എഡ്. ഡിഗ്രി (റെഗുലർ/സപ്ലിമെന്ററി) പരീക്ഷകളുടെ ടൈംടേബിളും പ്രസിദ്ധീകരിച്ചു.