കേരള യൂണി​...

Friday 08 November 2019 6:52 PM IST
kerala uni

സമ്പർക്ക ക്ലാസ്

എസ്.​ഡി.ഇ പാളയം കേന്ദ്ര​ത്തിൽ നട​ത്തി​വന്ന ബി.​എ​സ് സി കമ്പ്യൂ​ട്ടർ സയൻസ് സമ്പർക്ക ക്ലാസു​കൾ 10 മുതൽ കാര്യ​വട്ടം കേന്ദ്ര​ത്തി​ലേക്ക് മാറ്റി.

പ്രാക്ടി​ക്കൽ

രണ്ടാം സെമ​സ്റ്റർ എം.​എ​സ് സി സൈക്കോ​ളജി പരീ​ക്ഷ​യുടെ പ്രാക്ടി​ക്കൽ 20, 22 തീയ​തി​ക​ളിൽ അതതു കോളേ​ജു​ക​ളിൽ നട​ത്തും.

രണ്ടാം സെമ​സ്റ്റർ എം.​എ​സ് സി ഹോം സയൻസ് പരീ​ക്ഷ​ക​ളുടെ പ്രാക്ടി​ക്കൽ 12, 13, 18 തീയ​തി​ക​ളിലും ഇന്റേൺഷിപ്പ് വൈവ പരീ​ക്ഷ​കൾ 14, 15 തീയ​തി​ക​ളിലും അതതു കോളേ​ജു​ക​ളിൽ നട​ത്തും.

രണ്ടാംസെമ​സ്റ്റർ എം.​എ​സ് സി ബയോ​കെ​മിസ്ട്രി (റെഗു​ലർ) പ്രാക്ടി​ക്കൽ പരീക്ഷ 12 മുതൽ ആരം​ഭി​ക്കും.

ഓൺലൈൻ രജി​സ്‌ട്രേ​ഷൻ

മൂന്നാം സെമ​സ്റ്റർ (റ​ഗു​ലർ/സപ്ലി​മെന്റ​റി) എം.എ/എം.​എ​സ്.സി/എം.കോം/എം.​എ​സ്.​ഡബ്ല്യൂ/എം.​എ.​എ​ച്ച്.​ആർ.എം/എം.​പി.എ/എം.​എം.​സി.ജെ പരീ​ക്ഷ​ക​ളുടെ ഓൺലൈൻ രജി​സ്‌ട്രേ​ഷൻ ആരം​ഭി​ച്ചു. കോളേ​ജു​കൾ സർവ​ക​ലാ​ശാ​ലയ്ക്ക് സി.എ മാർക്ക് ഓൺലൈ​നായും വിദ്യാർത്ഥി​ക​ളുടെ ഒപ്പ് രേഖ​പ്പെ​ടു​ത്തിയ ഹാർഡ് കോപ്പി​യായും ലഭ്യമാക്കേണ്ട തീയ ഡിസം​ബർ 16.

സർട്ടി​ഫി​ക്ക​റ്റു​കൾ ഓൺലൈനായി

സർവ​ക​ലാ​ശാ​ല​യുടെ കീഴിൽ അഫി​ലി​യേറ്റ് ചെയ്തി​ട്ടു​ളള കോളേ​ജു​ക​ളിലെ വിദ്യാർത്ഥി​കൾക്ക് (2018 അഡ്മി​ഷൻ മുതൽ) മാർക്ക് ലിസ്റ്റ് (സെ​മ​സ്റ്റർ), കൺസോ​ളി​ഡേ​റ്റഡ് മാർക്ക് ലിസ്റ്റ്, പ്രൊവി​ഷ​ണൽ സർട്ടി​ഫി​ക്ക​റ്റ്, മീഡിയം ഒഫ് ഇൻസ്ട്ര​ക്‌ഷൻ, കൺഡൊ​നേ​ഷൻ (റ​ഗു​ലർ വിദ്യാർത്ഥി​കൾക്ക്), മെട്രി​ക്കു​ലേ​ഷൻ, മൈഗ്രേ​ഷൻ, റെക്ക​ഗ്നിഷൻ സർട്ടി​ഫി​ക്ക​റ്റു​കൾ, കോളേജ് ട്രാൻസ്ഫർ സർട്ടി​ഫി​ക്കറ്റ് (ഓൺലൈൻ ആപ്ലി​ക്കേ​ഷ​നു​കൾ മാത്രം) സർട്ടി​ഫി​ക്ക​റ്റു​കൾ ഓൺലൈ​നായി നൽകും.

പരീ​ക്ഷാ​ഫീസ്

വിദൂര വിദ്യാ​ഭ്യാസ കേന്ദ്രം നട​ത്തുന്ന ഒന്നും രണ്ടും സെമ​സ്റ്റർ (2017 & 2018 അഡ്മി​ഷൻ) ബി.എ/ബി.​എ​സ് സി (മാ​ത്ത​മാ​റ്റി​ക്സ്)/ബി.​എ​സ് സി (ക​മ്പ്യൂ​ട്ടർ സയൻസ്)/ബി.കോം/ബി.​സി.എ പരീ​ക്ഷ​കൾക്ക് ഓൺലൈ​നായി 11 മുതൽ അപേ​ക്ഷി​ക്കാം. പിഴ കൂടാതെ 15 വരെയും 150 രൂപ പിഴ​യോടെ 18 വരെയും 400 രൂപ പിഴ​യോടെ 21 വരെയും അപേ​ക്ഷി​ക്കാം.

നാല്, അഞ്ച് സെമ​സ്റ്റർ ബി.​ആർക് (2013 സ്‌കീം) സപ്ലി​മെന്ററി പരീ​ക്ഷ​ക​ളുടെ രജി​സ്‌ട്രേ​ഷൻ 11 ന് ആരം​ഭി​ക്കും. പിഴ കൂടാതെ 18 വരെയും 150 രൂപ പിഴ​യോടെ 21 വരെയും 400 രൂപ പിഴ​യോടെ 23 വരെയും അപേ​ക്ഷി​ക്കാം.

പരീ​ക്ഷാ​ഫലം

രണ്ടാം സെമ​സ്റ്റർ എം.​ബി.എ (2014 & 2018 സ്‌കീം - ഫുൾടൈം/റഗു​ലർ & ഈവ​നിംഗ്/യു.​ഐ.എം/ട്രാവൽ ആൻഡ് ടൂറി​സം) പരീ​ക്ഷാ​ഫലം പ്രസി​ദ്ധീ​ക​രി​ച്ചു.

മൂന്നാം വർഷ ബി.ഫാം (സ​പ്ലി​മെന്റ​റി) പരീ​ക്ഷാ​ഫലം പ്രസി​ദ്ധീ​ക​രി​ച്ചു. പുനർമൂ​ല്യ​നിർണ​യ​ത്തിനും സൂക്ഷ്മ​പ​രി​ശോ​ധ​നയ്ക്കും 18 വരെ അപേ​ക്ഷി​ക്കാം.

ഒന്നാം സെമ​സ്റ്റർ യൂണി​റ്ററി (ത്രി​വ​ത്സ​രം) എൽ എൽ.ബി പരീ​ക്ഷാ​ഫലം പ്രസി​ദ്ധീ​ക​രി​ച്ചു. പുനർമൂ​ല്യ​നിർണ​യ​ത്തിനും സൂക്ഷ്മ​പ​രി​ശോ​ധ​നയ്ക്കും 18 ന് മുൻപായി അപേ​ക്ഷി​ക്ക​ണം.