ജംബോ സമിതിക്കെതിരെ മുരളീധരൻ
Saturday 09 November 2019 12:02 AM IST
ന്യൂഡൽഹി: കെ.പി.സി.സി ജംബോ സമിതിക്കെതിരെ കെ. മുരളീധരൻ എംപി ഹൈക്കമ്മാൻഡിന് പരാതി നൽകി. കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്ന് കെ.പി.സി.സി ഭാരവാഹി പട്ടിക കൈമാറാനിരിക്കെയാണ് പാർലമെന്ററി കമ്മിറ്റിയിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ മുരളീധരൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ കണ്ട് അതൃപ്‌തി അറിയിച്ചത്. എം.എൽ.എമാരെ കെ.പി.സി.സി ഭാരവാഹികളായി നിയമിച്ചാൽ മണ്ഡലങ്ങളിലെ വികസന പ്രവർത്തനങ്ങളിൽ ശ്രദ്ധിക്കാൻ കഴിയില്ലെന്നും അനർഹരായ പലരും പട്ടികയിൽ കടന്നു കൂടിയെന്നും മുരളീധരൻ പറഞ്ഞതായി അറിയുന്നു. യൂത്ത് കോൺഗ്രസിന് തത്ക്കാലം അഡ്ഹോക് സമിതി മതിയെന്നും ഇല്ലെങ്കിൽ തർക്കം മുറുകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.