അയോദ്ധ്യ: കേരളത്തിലും ജാഗ്രത
Friday 08 November 2019 11:01 PM IST
തിരുവനന്തപുരം: അയോദ്ധ്യ വിധി വരുന്ന പശ്ചാത്തലത്തിൽ ജില്ലകളിൽ ജാഗ്രത പാലിക്കാൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി. വാഹന പരിശോധനയും പട്രോളിംഗും ശക്തമാക്കാനും അതിർത്തി ജില്ലകളിൽ കർശന ജാഗ്രത പാലിക്കാനും റെയിൽവേസ്റ്റേഷൻ, ബസ് സ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിക്കാനും നിർദ്ദേശമുണ്ട്.