പഞ്ചായത്ത് കിണറിനകത്ത് രണ്ട് പാമ്പുകൾ; കർക്കിടകത്തിൽ പാമ്പുകൾക്ക് പ്രത്യേകതകളുണ്ടോ? വാവ എത്തിയപ്പോൾ കണ്ടത്
Saturday 09 November 2019 5:36 PM IST
പത്തനംതിട്ട ജില്ലയിലെ നൂറനാടിന് അടുത്ത് പഴകുളം പടിഞ്ഞാറ്, ഊട്ട്പറമ്പ് എന്ന സ്ഥലത്തു നിന്ന് രാത്രിയോടെ വാവയ്ക്ക് ഒരു കാൾ, അവിടെയുള്ള പഞ്ചായത്ത് കിണറ്റിൽ രണ്ട് പാമ്പുകൾ. ഒരു കയറിട്ട് നോക്കാം. കയറി പോകുന്നെങ്കിൽ പോകട്ടെ, ഇല്ലെങ്കിൽ വാവേട്ടൻ വരണം. പിറ്റേന്ന് രാവിലെ തന്നെ വാവയ്ക്ക് കാൾ എത്തി. പാമ്പുകൾ കിണറ്റിനകത്തു തന്നെ, ഉടൻ തന്നെ വാവ അങ്ങോട്ട് പുറപ്പെട്ടു. നിറയെ വീടുകൾ, അതിനടുത്തായി പഞ്ചായത്ത് കിണർ, ഈ നാട്ടുകാർ വെള്ളത്തിനായി അശ്രയിക്കുന്നത് ഈ കിണറാണ്. കിണറിന് നല്ല വഴുക്കലും ആഴവുമുണ്ട്. എന്തായാലും വാവ കിണറ്റിലേക്ക് ഇറങ്ങാൻ തീരുമാനിച്ചു. കർക്കിടക മാസത്തിൽ പാമ്പുകൾക്ക് പ്രത്യേകതകൾ ഉണ്ടോ? കാണുക സ്‌നേക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.