ഛിദ്രശക്തികൾക്കെതിരെ ജാഗ്രത വേണം:കെ.എൻ.എം

Saturday 09 November 2019 10:19 PM IST

കോഴിക്കോട്: സാമുദായിക ധ്രുവീകരണത്തിന് ശ്രമിക്കുന്ന ഛിദ്രശക്തികളെ കരുതിയിരിക്കാനും ജാഗ്രത പുലർത്താനും സമൂഹത്തിന് ബാദ്ധ്യതയുണ്ടെന്ന് കേരള നദ്‌വത്തുൽ മുജാഹിദ്ദീൻ സംസ്ഥാന പ്രസിഡന്റ് ടി.പി.അബ്ദുല്ലക്കോയ മദനി പറഞ്ഞു.

ബാബരി മസ്ജിദ് വിഷയത്തിലുണ്ടായ സുപ്രീം കോടതി വിധിയെ ഇന്ത്യൻ പൗരന്മാരെന്ന നിലയിൽ മാനിക്കണം. വിയോജിപ്പുള്ള കാര്യങ്ങളിൽ ഭരണഘടനാനുസൃതമായി നിയമത്തിന്റെ വഴികൾ തേടുകയാണ് വേണ്ടത്.