എം.കെ. വർഗീസ് നിര്യാതനായി
Tuesday 12 November 2019 1:59 AM IST
കൊച്ചി : മലയാളമനോരമ റിട്ട. പിക്ചർ എഡിറ്റർ തൃപ്പൂണിത്തുറ കരിങ്ങാച്ചിറ മാലായിൽ എം.കെ. വർഗീസ് (80) നിര്യാതനായി. സംസ്‌കാരം ഇന്നു വൈകിട്ട് 3.30ന് കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ കത്തീഡ്രലിൽ. ഉച്ചയ്ക്കു രണ്ടുവരെ മൃതദേഹം തൃപ്പൂണിത്തുറ അമ്പിളിനഗർ കിംഗ്സ് ടൗൺ വസതിയിൽ പൊതുദർശനത്തിന് വയ്ക്കും.
ഭാര്യ: മറിയാമ്മ കോശി ( റിട്ട. ജോയിന്റ് റജിസ്ട്രാർ, എം.ജി സർവകലാശാല, കുറുപ്പംപടി പ്ലാന്തറ കുടുംബാംഗം). മക്കൾ: വിനീത് എം. വർഗീസ് (ബി.പി.സി.എൽ കൊച്ചി റിഫൈനറി), വിജിത് എം. വർഗീസ് (ഐ.ബി.എം, ബംഗളൂരു). മരുമകൾ: മേരി ( ഫൈസർ ഫാർമസ്യൂട്ടിക്കൽസ്). 1961ൽ മനോരമയിൽ ഫോട്ടോഗ്രഫറായ അദ്ദേഹം 2012ൽ വിരമിച്ചു. 1973ലെ പ്രസ് കൗൺസിൽ പുരസ്‌കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.