കാതോലിക്ക ബാവയെ മുഖ്യമന്ത്രി സന്ദർശിച്ചു
Tuesday 12 November 2019 2:25 AM IST
കോതമംഗലം: മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യാക്കോബായ സഭാ തലവൻ കാതോലിക്ക ബാവ ബസേലിയോസ് തോമസ് പ്രഥമനെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ബാവയുടെ ആരോഗ്യനില സംബന്ധിച്ച് വിശദാംശങ്ങൾ ഡോക്ടറോട് ചോദിച്ചറിഞ്ഞു. ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു സന്ദർശനം. ആന്റണി ജോൺ എം.എൽ.എ, ആശുപത്രി സെക്രട്ടറി അഡ്വ. സി.ഐ. ബേബി, തമ്പു ജോർജ് തുകലൻ എന്നിവരും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു