സ്‌മാർട്ഫോൺ വില്‌പന 9.3% ഉയർന്നു

Tuesday 12 November 2019 5:31 AM IST

കൊച്ചി: ഇന്ത്യയിൽ സ്‌മാർ‌ട്ഫോൺ വില്‌പന നടപ്പുവർഷം ജൂലായ്-സെപ്‌തംബറിൽ 9.3 ശതമാനം ഉയർന്നു. 46.6 കോടി ഫോണുകളാണ് ഇക്കാലയളവിൽ വിറ്റഴിഞ്ഞത്. ഇത് റെക്കാഡാണ്. ഇ-കൊമേഴ്‌സ് കമ്പനികൾ സംഘടിപ്പിച്ച വില്‌പന മേളകൾ, പുതിയ ഫോൺ ലോഞ്ചുകൾ, വിലയിളവുകൾ എന്നിവയാണ് ഡിമാൻഡ് കൂടാൻ സഹായകമായത്.

മൊത്തം ഫോൺ വില്‌പനയിൽ 43.3 ശതമാനം വിഹിതമുള്ള ഫീച്ചർ ഫോണുകളുടെ വില്‌പന സെപ്‌തംബറിൽ 17.5 ശതമാനം കുറഞ്ഞു. 35.6 കോടി പുതിയ ഫീച്ചർ ഫോണുകളാണ് ഇക്കാലയളവിൽ വിറ്റഴിഞ്ഞത്. സ്‌മാർട്ഫോൺ വിപണിയിൽ 27.1 ശതമാനം വിഹിതവുമായി ഷവോമിയാണ് ഒന്നാമത്. സാംസംഗ് (18.9 ശതമാനം), വിവോ (15.2 ശതമാനം), റിയൽമി (14.3 ശതമാനം), ഓപ്പോ (11.8 ശതമാനം) എന്നിവയാണ് യഥാക്രമം തൊട്ടുപിന്നാലെയുള്ളത്.