ഒതുക്കിയെന്ന തോന്നൽ അനർട്ട് ഡയറക്ടർക്ക് വേണ്ട: മുഖ്യമന്ത്രി

Tuesday 12 November 2019 12:37 AM IST

തിരുവനന്തപുരം: ജില്ലാകളക്ടറായി മികച്ച രീതിയിൽ പ്രവർത്തിച്ചുവന്ന അമിത് മീണയെ അനർട്ട് ഡയറക്ടറാക്കി ഒതുക്കിയെന്ന ചിന്ത അദ്ദേഹത്തിന് വേണ്ടെന്നും അനർട്ടിന് പുതിയ കരുത്ത് പകരാനാണ് അദ്ദേഹം ശ്രമിക്കേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അക്ഷയ ഊർജ്ജ അവാർഡുകൾ വിതരണം മാസ്കറ്റ് ഹോട്ടലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. അനർട്ട് കുറേക്കാലമായി പരമ്പരാഗത രീതിയിലാണ് പ്രവർത്തിച്ചിരുന്നത്. അനർട്ടിന് പുതുജീവൻ നൽകാനാണ് ജില്ലാകളക്ടർമാരുടെ കൂട്ടത്തിൽ നല്ലവണ്ണം ശോഭിച്ച അമിത് മീണയെ ഇതിന്റെ ചുമതലയേൽപിച്ചത്. എന്നാൽ,​ അദ്ദേഹത്തിന് തോന്നിയത് തന്നെ ഒതുക്കിയെന്നാണ്. അതുകൊണ്ടാകാം അദ്ദേഹത്തിന്റെ കഴിവ് ശരിയായി വിനിയോഗിക്കാൻ കഴിഞ്ഞോയെന്ന് സംശയമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.