ബന്ധത്തിൽപ്പെട്ടവർ അങ്ങനെ ചോദിക്കുമ്പോൾ ഞാൻ ഒരു മനുഷ്യനല്ലേ... അമ്പിളിയെ എഴുതി കൊല്ലാനാണോ നിങ്ങളുടെ ഒക്കെ ഉദ്ദേശം? ആഞ്ഞടിച്ച് ആദിത്യൻ

Wednesday 13 November 2019 11:13 AM IST

നടി അമ്പിളി ദേവിയുമായി ബന്ധപ്പെട്ട് സത്യ വിരുദ്ധവാർത്ത പ്രചരിപ്പിച്ച ഓൺലൈൻ മാദ്ധ്യമത്തിനെതിരെ രൂക്ഷവിമർശനവുമായി ഭർത്താവും നടനുമായ ആദിത്യൻ ജയൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരം പ്രതികരണവുമായി എത്തിയിരിക്കുന്നത്. ഒരു കുഞ്ഞിനായി കാത്തിരിക്കുന്ന ഒരു സ്ത്രീക്കെതിരെ ഇങ്ങനെ എഴുതി, മെനഞ്ഞുവിടുമ്പോൾ അൽപം ശ്രദ്ധിക്കണമെന്ന് ആദിത്യൻ കുറിപ്പിലൂടെ പറയുന്നു.

'അമ്പിളിയെ എഴുതി കൊല്ലാനാണോ നിങ്ങളുടെ ഒക്കെ ഉദ്ദേശം, എല്ലാം എന്റെ നെഞ്ചത്തോട്ടു ഇട്ടോളൂ അവളെ വെറുതെ വിടൂ, കുഞ്ഞുങ്ങളെയും. തിരുവനന്തപുരത്ത് നിൽക്കുന്ന എന്നെ വിളിച്ച് അമ്പിളി സീരിയസാണോ എന്ന് എന്റെ റിലേഷനിൽപ്പെട്ടവർ ചോദിക്കുമ്പോൾ ഞാൻ ഒരു മനുഷ്യൻ അല്ലെ ഒരു പരിധി വരെ നിങ്ങൾ ജയിച്ചല്ലോ അവരെ അങ്ങ് വെറുതെ വിട്ടേക്ക് പേടിച്ചിട്ടല്ലാ എനിക്ക് ഒരുത്തനെയും പേടിയുമില്ലാ ഇതൊന്നും ഈശ്വരൻ പൊറുക്കുന്നതല്ല'-ആദിത്യൻ കുറിച്ചു.