എം.ജി. അറിയിപ്പുകൾ
Wednesday 13 November 2019 6:14 PM IST
പ്രാക്ടിക്കൽ
അഞ്ചാം സെമസ്റ്റർ ബി.എഫ്.ടി/ബി.എസ്‌സി. അപ്പാരൽ ആൻഡ് ഫാഷൻ ഡിസൈൻ (സി.ബി.സി.എസ്. 2017 അഡ്മിഷൻ റഗുലർ, സി.ബി.സി.എസ്.എസ്. 2013-2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ 18 ന് ആരംഭിക്കും.
പരീക്ഷാഫലം
നാലാം സെമസ്റ്റർ ബി.പി.ഇ.എസ്. (2016 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 26 വരെ അപേക്ഷിക്കാം.
മൂന്നാം വർഷ ബി.എസ്‌സി. മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി (എം.എൽ.റ്റി. സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 27 വരെ അപേക്ഷിക്കാം.