ആക്ടിവിസ്റ്റുകളെ കയറ്റാൻ ശ്രമിക്കരുത്, രാത്രിയിലെ കള്ളക്കളി അനുവദിക്കില്ല, വിശ്വാസികൾ മര്യാദ മറക്കും: മുന്നറിയിപ്പുമായി ബി. ഗോപാലകൃഷ്ണൻ

Thursday 14 November 2019 12:31 PM IST

ശബരിമല കേസ് സുപ്രീം കോടതി ഏഴംഗ ബഞ്ചിന് വിട്ട സാഹചര്യത്തിൽ ശബരിമലയിൽ ആക്ടിവിസ്റ്റുകൾ കയറ്റാനായി സർക്കാർ ശ്രമിക്കരുതെന്ന് പ്രസ്താവിച്ച് ബി.ജെ.പി നേതാവ് ബി ഗോപാലകൃഷ്ണൻ. മനീതി സംഘത്തെ 'കൊണ്ടുവന്നാൽ' വിശ്വാസികൾ മര്യാദ മറക്കുമെന്നും 'രാത്രിയിലെ കള്ളക്കളികൾ' അനുവദിക്കില്ലെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് ഗോപാലകൃഷ്ണൻ ഇക്കാര്യം പറഞ്ഞത്. പന്ത് മുഖ്യമന്ത്രിയുടെ കോർട്ടിലാണെന്നും സൂത്രപ്പണിക്ക് ശ്രമിക്കരുതെന്നുമാണ് ബി.ജെ.പി നേതാവിന്റെ മറ്റൊരു മുന്നറിയിപ്പ്. മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശന കാര്യത്തിലും സർക്കാർ അഭിപ്രായം പറയണമെന്നും ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു.

ബി. ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

'കോടതിയിൽ സ്റ്റേ ഇല്ല എന്ന് പറഞ്ഞ് ആക്ട് വിസ്റ്റുകളെ കയറ്റാൻ പിണറായി ശ്രമിക്കരുത്...മനീതിയെ വീണ്ടുo കൊണ്ടു വന്നാൽ വിശ്വാസികൾ മര്യാദ മറക്കും ,രാത്രിയിലെ കള്ളക്കളിയും വിശ്വസികൾ അനുവദിക്കില്ല...പന്ത് പിണറായിയുടെ കോർട്ടിലാണ് ', പിണറായി സൂത്രപണിക്ക് ശ്രമിക്കരുത്. പുന:പരിശോധന ഹർജി കോടതി അംഗികരിച്ചതിന് തുല്യമാണ് ഈ വിധി....മുസ്ളിം സ്ത്രീ കളുടെ പള്ളി പ്രവേശന കാര്യത്തിലും സർക്കാർ അഭിപ്രായം പറയണം...വീണ്ടും കള്ളക്കളിക്ക് ശ്രമിച്ചാൽ ശക്തമായ പ്രക്ഷോഭം നടക്കും.'