കൊച്ചിൻ ഷിപ്പ്‌യാർഡിന് ₹206 കോടി ലാഭം

Friday 15 November 2019 4:44 AM IST

കൊച്ചി: നടപ്പു സാമ്പത്തിക വർഷം ജൂലായ്-സെപ്‌തംബർ പാദത്തിൽ കൊച്ചിൻ ഷിപ്പ്‌യാർഡ് 206.33 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. 40.3 ശതമാനമാണ് വളർച്ച. 2018ലെ സമാനപാദത്തിൽ ലാഭം 147.05 കോടി രൂപയായിരുന്നു. മൊത്തം വരുമാനം 855.28 കോടി രൂപയിൽ നിന്ന് 22.8 ശതമാനം ഉയർന്ന് 1,050.8 കോടി രൂപയായി. 10 രൂപ വിലയുള്ള ഓരോ ഓഹരിക്കും 1.63 രൂപ ഇടക്കാല ലാഭവിഹിതം നൽകാൻ ഡയറക്‌ടർ ബോർ‌ഡ് തീരുമാനിച്ചു.