ഇന്ന് 33 ഫൈനലുകൾ

Monday 18 November 2019 12:10 AM IST

കണ്ണൂർ: സർവകലാശാല സ്റ്രേഡിയത്തിൽ നടക്കുന്ന 63-ാം സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ ഇന്ന് 33ഇനങ്ങളിലെ ഫൈനൽ നടക്കും. ജൂനിയർ ആൺകുട്ടികളുടെ 5കിലോമീറ്റർ നടത്തം, സീനിയർ ജൂനിയർ പെൺകുട്ടികളുടെ 3000മീറ്റർ നടത്തം, സബ്ജൂനിയർ ആൺകുട്ടികളുടെ ലോംഗ് ജംപ്, ജൂനിയർ ആൺകുട്ടികളുടെ പോൾവാൾട്ട്, സീനിയർ ജൂനിയർ വിഭാഗം 1500മീറ്റർ, സീനിയർ ആൺകുട്ടികളുടെ ഹൈജംപ്, ജൂനിയർസീനിയർ ആൺകുട്ടികളുടെ 110മീര്റർ ഹർഡിൽസ്, ജൂനിയർ വിഭാഗത്തിന്റെയും സീനിയർ ആൺകുട്ടികളുടെയും ഹാമർത്രോ, സബ്ജൂനിയർ വിഭാഗം 80മീറ്റർ ഹർഡിൽസ്, ജൂനിയർ ആൺകുട്ടികളുടെയും സബ്ജൂനിയർ പെൺകുട്ടികളുടെയും ഷോട്ട് പുട്ട്, സീനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജംപ്, ജാവലിൻ ത്രോ, സബ്ജൂനിയർ വിഭാഗം 600മീറ്റർ, ജൂനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജംപ്, സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗം 4*100 മീറ്റർ റിലേ എന്നീ ഇനങ്ങളിലായിരിക്കും ഫൈനൽ മത്സരങ്ങൾ.