ശ്രീധരൻപിള്ള ചേട്ടൻ പറഞ്ഞ പോലെ സുവർണാവസരമാണ്, കർക്കശക്കാരനാണെങ്കിലും  മുഖ്യമന്ത്രി കേൾക്കും,​ പൊലീസിനോട് യു.പ്രതിഭ എം.എൽ.എ

Monday 18 November 2019 2:48 PM IST


കേരള പൊലീസിന്റെ ജോലി സംബന്ധമായ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മാറ്റുന്നതിനായി പ്രവർത്തിക്കാനുള്ള സുവർണാവസരമാണ് ഇപ്പോൾ കൈവന്നിട്ടുള്ളതെന്ന് യു.പ്രതിഭ എം.എൽ.എ. സഹപ്രവർത്തകനാൽ കൊല്ലപ്പെട്ട വനിതാ സിവിൽ പൊലീസ് ഓഫീസർ സൗമ്യ പുഷ്‌കരന്റെ മക്കൾക്കുള്ള കേരള പൊലീസ് അസോസിയേഷന്റെ വിദ്യാഭ്യാസ സഹായ നിധി വിതരണം ചെയ്തു കൊണ്ട് സംസാരിക്കവേയാണ് പൊലീസ് അനുഭവിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് എം.എൽ.എ വാചാലയായത്.

ശബരിമല ഡ്യൂട്ടിക്കിടെ പൊലീസുകാരൻ കുഴഞ്ഞു വീണ് മരിച്ചത് പരാമർശിച്ചുകൊണ്ടാണ് പൊലീസുകാർ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളെ കുറിച്ച് എം.എൽ.എ പ്രസംഗിച്ചത്. എല്ലാ വിഷയങ്ങളിലും ഇടപെടുന്ന സർക്കാരാണ് ഇപ്പോഴുള്ളത്, പൊലീസിനെ മെച്ചപ്പെടുത്തി എടുക്കാനുള്ള സുവർണാവസരമാണ് പിണറായി സർക്കാർ ഭരിക്കുമ്പോഴുള്ളത്.

കർക്കശക്കാരനാണെങ്കിലും സമയം കണ്ടെത്തി ചില കാര്യങ്ങൾ അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്തിയാൽ എല്ലാം ശരിയാകുമെന്നും പ്രതിഭ ചൂണ്ടിക്കാട്ടി. കൊല്ലപ്പെട്ട വനിതാ സിവിൽ പൊലീസ് ഓഫീസർ സൗമ്യ പുഷ്‌കരന്റെ മക്കൾക്ക് സഹായം നൽകിയ പൊലീസ് അസോസിയേഷന്റെ പ്രവർത്തിയെ എം.എൽ.എ അനുമോദിക്കുകയും ചെയ്തു.

PINARAYI