കണ്ണൂർ യൂണി. അറിയിപ്പുകൾ
കോളേജുകൾക്ക് അവധി
ബിരുദ ബിരുദാനന്തരബിരുദ പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിർണയ ക്യമ്പിൽ അദ്ധ്യാപകർ പങ്കെടുക്കുന്നതിനാൽ അഫിലിയേറ്റഡ് കോളേജുകളിൽ 25 മുതൽ ഡിസംബർ 6 വരെ ക്ലാസുകൾ ഉണ്ടായിരിക്കില്ല.
പരിശീലന ക്ലാസ്
അഫിലിയേറ്റഡ് കോളേജുകളിലെ സി.ബി.സി.എസ്.എസ് കോർഡിനേറ്റർമാരുടെ യോഗവും പരിശീലന ക്ലാസും 19ന് രാവിലെ 10 മണി മുതൽ താവക്കര കാമ്പസിലെ ചെറുശേരി ഓഡിറ്റോറിയത്തിൽ നടക്കും.
പരീക്ഷാ വിജ്ഞാപനങ്ങൾ
ഡിസംബർ 10ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എൽ എൽ. എം. ഡിഗ്രി (റഗുലർ/സപ്ലിമെന്ററി) മേയ് 2019 പരീക്ഷകൾ വിജ്ഞാപനം ചെയ്തു. ഓൺലൈനായി അപേക്ഷിക്കാം.
ഡിസം.13 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എൽ എൽ. എം. ഡിഗ്രി (റഗുലർ/സപ്ലിമെന്ററി) പരീക്ഷകൾ വിജ്ഞാപനം ചെയ്തു. 26 മുതൽ 28 വരെ പിഴയില്ലാതെയും 29 വരെ പിഴയോടുകൂടെയും ഓൺലൈനായി അപേക്ഷിക്കാം.
ബിരുദാനന്തര ബിരുദ മേഴ്‌സി ചാൻസ് പരീക്ഷകൾ
2013 ഉം അതിന് മുൻപുള്ള അഡ്മിഷൻ വിദ്യാർത്ഥികളുടെ ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റർ എം. എ./എം. എസ് സി./എം. കോം./എം. സി. ജെ./ എം. എസ്. ഡബ്യൂ./എം. ടി.ടി എം./എം. ബി. എ. ഡിഗ്രി അവസാന മേഴ്‌സി ചാൻസ് സപ്ലിമെന്ററി പരീക്ഷകൾ വിജ്ഞാപനം ചെയ്തു. ഒന്ന്, മൂന്ന് സെമസ്റ്റർ പരീക്ഷകൾക്ക് ഡിസം. 10 മുതൽ 13 വരെ പിഴയില്ലാതെയും 16 വരെ പിഴയോടുകൂടെയും ഓൺലൈനായി അപേക്ഷിക്കാം. രണ്ട്, നാല് സെമസ്റ്റർ പരീക്ഷകൾക്ക് ഡിസം. 17 മുതൽ 20 വരെ പിഴയില്ലാതെയും 23വരെ പിഴയോടുകൂടെയും ഓൺലൈനായി അപേക്ഷിക്കാം. എം. ബി. എ. പരീക്ഷകൾക്കും മറ്റ് 2009 ന് മുൻപുള്ള അഡ്മിഷൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ രജിസ്‌ട്രേഷൻ ഉണ്ടായിരിക്കില്ല. വിശദമായ പരീക്ഷാ വിജ്ഞാപനം വെബ്‌സൈറ്റിൽ.
പ്രായോഗിക പരീക്ഷകൾ
ഒന്നാം സെമസ്റ്റർ ബി. പി. എഡ് (റഗുലർ /സപ്ലിമെന്ററി) പ്രായോഗിക പരീക്ഷകൾ 20 നും മൂന്നാം സെമസ്റ്റർ ബി. പി. എഡ്. (റഗുലർ/സപ്ലിമെന്ററി) പ്രായോഗിക പരീക്ഷകൾ 22നും പഠനവകുപ്പിൽ നടക്കും.
ഒന്നാം സെമസ്റ്റർ എം. പി. എഡ് (റഗുലർ/സപ്ലിമെന്ററി) പ്രായോഗിക പരീക്ഷകൾ 21 നും മൂന്നാം സെമസ്റ്റർ എം. പി. എഡ്. (റഗുലർ/സപ്ലിമെന്ററി) പ്രായോഗിക പരീക്ഷകൾ 23നും പഠനവകുപ്പിൽ നടക്കും..