കേരള സർവകലാശാല
പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ എം.എസ്സി ബോട്ടണി (റഗുലർ ആൻഡ് സപ്ളിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ 25 മുതൽ 29 വരെ അതത് കോളേജുകളിൽ നടത്തും.
രണ്ടാം സെമസ്റ്റർ എം.എസ്സി ഇലക്ട്രോണിക്സ് പരീക്ഷയുടെ പ്രാക്ടിക്കൽ 28, 29 തീയതികളിൽ അതത് കേന്ദ്രങ്ങളിൽ നടത്തും.
പരീക്ഷാ വിജ്ഞാപനം
എം.എ/ എം.എസ്.സി/ എം.കോം/ എം.എസ്.ഡബ്ളിയു/ എം.എം.സി.ജെ 2019 അഡ്മിഷൻ കോഴ്സുകളുടെ ഒന്നാം സെമസ്റ്റർ പരീഷയുടെ വിജ്ഞാപനം വെബ്സൈറ്റിൽ. സർട്ടിഫിക്കറ്റുകൾ പ്രാഥമിക പരിശോധനയ്ക്കായി പരീക്ഷാ സെക്ഷനുകളിൽ എത്തിക്കാത്ത കോളേജുകൾക്ക് രജിസ്ട്രേഷൻ അനുവദിക്കില്ല.
സ്പോട്ട് അഡ്മിഷൻ
യൂണിവേഴ്സിറ്റി കോളേജിലെ കെമിസ്ട്രി, ഹിന്ദി ഡിപ്പാർട്ട്മെന്റുകളിലെ എം.ഫിൽ (2019-2020) പ്രോഗ്രാമുകളിൽ എസ്.സി/എസ്.ടി സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ഇന്ന് 10 മണിക്ക് നടത്തും. വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അതത് ഡിപ്പാർട്ടുമെന്റുകളിൽ എത്തിച്ചരണം.