കന്നി പോരാട്ടത്തിൽ റെക്കാഡോടെ ഹെനിൻ
Monday 18 November 2019 11:36 PM IST
കണ്ണൂർ: കന്നി പോരാട്ടത്തിൽ തന്നെ റെക്കാഡ് സ്വന്തമാക്കി ഹെനിൻ എലിസബത്ത് .സബ് ജൂനിയർ പെൺകുട്ടികളുടെ ഷോട്ട് പുട്ടിലാണ് ഹെനിൻ 9.51 മീറ്റർ എറിഞ്ഞ് റെക്കാഡ് നേടിയത്. എറണാകുളം കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് . വിതുര ഗവ.വി.എച്ച്.എസ്.എസിലെ നിരഞ്ചനയുടെ 9.15 മീറ്റർ റെക്കോർഡാണ് ഹെനിൻ പൊളിച്ചടുക്കിയത്. എറണാകുളം ചുള്ളിക്കലിലെ എബ്രഹാം റാൽ ബിന്റെയും ടിസ ഇ.മാന്വലിന്റെയും മകളാണ്. സ്കൂൾ കാലയളവിൽ കായിക താരമായിരുന്ന അച്ചൻ എബ്രഹാമാണ് എല്ലാ പിന്തുണയും നൽകുന്നതെന്ന് ഹെനിൻ പറഞ്ഞു.