പാലാരിവട്ടം പോലെ നിരവധി പണികൾ: മന്ത്രി ഐസക്

Wednesday 20 November 2019 12:11 AM IST
THOMAS ISSAC

തിരുവനന്തപുരം: പാലാരിവട്ടം പാലം പോലെ നിരവധി പണികളുണ്ടെന്നും, കഴിഞ്ഞ സർക്കാർ കരാർ തുക ഉയർത്തി നടത്തിയ കൊള്ളയുടെ മുഴുവൻ ഫയലുകളും പരിശോധിക്കുമെന്നും മന്ത്രി തോമസ് ഐസക്.നിയമസഭയിൽ പറഞ്ഞു.

. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട വി.ഡി.സതീശന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു ഐസക് എന്നാൽ, കഴിഞ്ഞ യു.ഡി.എഫ് മന്ത്റിസഭയുടെ തീരുമാനങ്ങളിൽ ക്രമക്കേടുണ്ടെന്നു പറഞ്ഞ് ഫയലുകൾ പരിശോധിച്ചിട്ട് എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരിച്ചടിച്ചു. മന്ത്രി എ.കെ.ബാലൻ അദ്ധ്യക്ഷനായ സമിതിക്ക് ഇതുവരെ ഒന്നും കണ്ടെത്താനായിട്ടില്ല. ഏ​റ്റവും കൂടുതൽ ശാസ്ത്രീയ അഴിമതി നടത്തുന്ന സർക്കാരാണ് ഇതെന്നും രമേശ് ആരോപിച്ചു. 'പാലാരിവട്ടമല്ല, നൂറു പാലത്തെക്കുറിച്ച് അന്വേഷിച്ചാലും ഞങ്ങളുടെ രോമത്തിൽ സ്പർശിക്കാനാവില്ല. സ്ഫടിക ശുദ്ധിയോടെ ഞങ്ങൾ തല ഉയർത്തി നിൽക്കും' - പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ.മുനീർ പറഞ്ഞു.