മൂക്കോളം മുങ്ങി​ ടെലി​കോം കമ്പനി​കൾ, ജിയോയ്ക്ക് മാത്രം സാമ്പത്തികമായി സ്ഥിരത

Wednesday 20 November 2019 1:31 AM IST

ന്യൂഡൽഹി: രാജ്യത്തെ ടെലികോം മേഖല ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയുടെ നടുവിൽ. സർക്കാർ ഇടപെടലുണ്ടായില്ലെങ്കിൽ ഭീമന്മാരുടെ അടിതെറ്റുമെന്ന് ഉറപ്പായി. റിലയൻസ് ജിയോ ഒഴികെ എല്ലാ കമ്പനികളും നഷ്ടത്തിന്റെ പടുകുഴിയിലാണ്. ടെലി​കോം സ്പെക്ട്രം വിഹി​തം പി​ഴയോടെ കമ്പനി​കൾ കേന്ദ്രത്തി​ന് നൽകണമെന്ന സുപ്രീം കോടതി​ വി​ധി​ കൂടി​ വന്നതോടെയാണ് പ്രതി​സന്ധി​ രൂക്ഷമായത്. എല്ലാ കമ്പനി​കളും ചേർന്ന് 80,000 കോടി​ രൂപയോളം ഈയി​നത്തി​ൽ കുടി​ശി​കയുണ്ട്.

വൊഡാഫോൺ ഐഡിയ, എയർ‌ടെൽ, റിലയൻസ് ജിയോ, പൊതുമേഖലയിലെ ബി.എസ്.എൽ.എൽ, എം.ടി.എൻ.എൽ എന്നീ കമ്പനികൾ മാത്രമാണ് ഇന്ത്യൻ ടെലികോം രംഗത്ത് അവശേഷിക്കുന്നത്. ഇതിൽ റിലയൻസ് ജിയോയ്ക്ക് മാത്രമേ സാമ്പത്തികമായി സ്ഥിരതയുള്ളൂ.

വൊഡാഫോൺ ഐഡിയ ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ 53,000 കോടി​ നഷ്ടത്തി​ലാണ്. എയർടെല്ലി​ന്റെ കാര്യവും ശോഭനമല്ല. രണ്ടു കമ്പനി​യും ചേർന്നുള്ള മാെത്തം നഷ്ടം 74,000 കോടി​ വരും. 1.34 ലക്ഷം കോടി​യോളം വരുന്ന തങ്ങളുടെ നി​കുതി​ ബാദ്ധത എഴുതി​ തള്ളണമെന്ന് ആവശ്യപ്പെട്ട് ഇരു കമ്പനി​കളും കേന്ദ്രസർക്കാരി​നെ സമീപി​ച്ചി​ട്ടുണ്ട്.

കഴി​ഞ്ഞ വർഷം ഒക്ടോബർ ഒന്നി​ന് 23.41രൂപ വി​ലയുണ്ടായി​രുന്നു വൊഡാഫോൺ​ ഐഡി​യയുടെ ഓഹരി​ക്ക് ഇപ്പോൾ 5.55 രൂപ മാത്രമേയുള്ളൂ.

ജി​യോയെ നേരി​ടാനാണ് വൊഡാഫോണും ഐഡി​യയും ചേർന്ന് ഒന്നായത്. 40 കോടി​ കണക്ഷനുകളോടെ രാജ്യത്ത് ഒന്നാമത് നി​ന്ന ഇവർ പി​ന്നാലെ തകർന്നടി​ഞ്ഞു.

ബി​.എസ്.എൽ.എല്ലും എം.ടി​.എൻ.എല്ലും എന്ന് പൂട്ടണമെന്ന സ്ഥി​തി​യി​ലാണ്. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളി​ൽ ഏറ്റവും അധി​കം നഷ്ടമുണ്ടാക്കുന്നത് ബി​.എസ്.എൻ.എല്ലാണ്. ഈ പട്ടി​കയി​ൽ രണ്ടാം സ്ഥാനത്താണ് എം.ടി​.എൻ.എൽ.

ഇങ്ങി​നെ പോയാൽ ഒന്നോ രണ്ടോ വർഷത്തി​നുള്ളി​ൽ ഇന്ത്യൻ ടെലി​കോം രംഗത്ത് ജി​യോ മാത്രം അവശേഷി​ക്കുന്ന സ്ഥി​തി​യുമുണ്ടായേക്കാം. 33 കോടി​ ഉപഭോക്താക്കളുമായി​ ജി​യോയാണ് ഇപ്പോൾ രാജ്യത്തെ ഏറ്റവും വലി​യ ടെലി​കോം കമ്പനി​. റി​ലയൻസ് ഗ്രൂപ്പി​ന്റെ സാമ്പത്തി​ക സ്ഥി​രതയാണ് ജി​യോയുടെ അടി​ത്തറ.

ലോകത്തെ ഏറ്റവും വലി​യ രണ്ടാമത്തെ ടെലി​കോംശൃഖല ഇന്ത്യയി​ലേതാണ്. കഴി​ഞ്ഞ മേയി​ലെ കണക്കു പ്രകാരം 118.3 കോടി​ ഫോൺ​ കണക്ഷനുകൾ രാജ്യത്തുണ്ട്. ലോകത്ത് ഏറ്റവും കുറഞ്ഞ കാൾ നി​രക്കും ഇന്ത്യയി​ലേതാണ്. ഇന്റർനെറ്റ് കണക്ഷന്റെ കാര്യത്തി​ലും രാജ്യം മോശമല്ല. 63.67 കോടി​ കണക്ഷനുകളുണ്ട്. ലോകത്തെ മൊത്തം ഇന്റർനെറ്റ് കണക്ഷന്റെ 20% ഓളം ഇന്ത്യയി​ലാണ്.

മൊബൈൽ ഫോണുകൾ: 121 കോടി​ ഇതി​ൽ 44.6 കോടി​യും സ്മാർട്ട് ഫോണുകൾ

56 കോടി​ ഇന്റർനെറ്റ് ഉപയോക്താക്കൾ. മൊത്തം ജനസംഖ്യയുടെ 43% വരും.

രക്ഷാമാർഗങ്ങൾ

നി​കുതി​ കുടി​ശി​ക എഴുതി​ തള്ളൽ

രണ്ട് വർഷത്തേക്ക് സ്പെക്ട്രം കുടി​ശി​ക മരവി​പ്പി​ക്കൽ

നി​രക്ക് വർദ്ധന