സെൻസറിംഗ് ഉണ്ടായിരുന്നില്ല,​ അതുകൊണ്ടുതന്നെ പെൺവാണിഭം ഉൾപ്പടെ ഓട്ടോ ശങ്കർ ചെയ്‌തിരുന്നതെല്ലാം എനിക്ക് അതിൽ ചെയ്യേണ്ടിവന്നു

Friday 22 November 2019 4:32 PM IST

ഒരുകാലത്ത് തമിഴ്‌നാടിനെ വിറപ്പിച്ച കൊടുംകുറ്റവാളിയാണ് ഓട്ടോ ശങ്കർ. ചാരായം വാറ്റലിൽ തുടങ്ങി പെൺവാണിഭത്തിലൂടെ തമിഴ്നാട് അധോലോക രാജാവായി മാറിയ ചരിത്രമാണ് ഓട്ടോ ശങ്കറിനുള്ളത്. നിരവധി കൊലപാതകങ്ങൾ പലതും അതീവ ക്രൂരമായി നടത്തിയവ. പൊലീസ് പിടിയിലായിട്ടും രാഷ്‌ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ചങ്ങാത്തത്തിൽ മദ്രാസ് ജയിലിലും വിലസി. ഒടുവിൽ ജയിൽചാടി പിടിക്കപ്പെട്ട ഓട്ടോ ശങ്കറെ നിയമം തൂക്കിലേറ്റുകയായിരുന്നു.

ഓട്ടോ ശങ്കറിന്റെ ജീവിതം വെബ്‌സീരിയസായി എത്തിക്കഴിഞ്ഞു. അപ്പാനി ശരതാണ് ഓട്ടോ ശങ്കറായി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. തനിക്ക് ഇനി ഇതുപോലൊരു കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിയുമോ എന്ന് അറിയില്ല എന്നാണ് അപ്പാനി ശരത് പ്രതികരിച്ചത്. വളരെ പ്രതിസന്ധിയ നേരിട്ട ഒന്നായിരുന്നു ഓട്ടോ ശങ്കർ എന്ന കഥാപാത്രമായി മാറുക എന്നതെന്ന് ശരത് കൗമുദി ടിവിയ്‌ക്ക് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു.

'അന്ന് നടന്ന കാര്യങ്ങളെല്ലാം തന്നെ ഒരു കോമ്പ്രമൈസും ഇല്ലാതെ വ്യക്തമായി ഷൂട്ട് ചെയ്യുകയായിരുന്നു. എം.ടിവിുയടെ മികച്ച വൈബ് സീരിസിനുള്ള അന്താരാഷ്‌ട്ര പുരസ്‌കാരവും ഓട്ടോ ശങ്കറിന് ലഭിച്ചു. എന്റെ കരിയറിൽ ഇനി ഇതിന്റെ മുകളിൽ ഒരു പ്രോജക്‌ട് വരുമോ എന്ന് എനിക്കറിയില്ല'-ശരതിന്റെ വാക്കുകൾ.