എം.ജി അറിയിപ്പുകൾ

Saturday 23 November 2019 6:35 PM IST

മൂല്യനിർണയ ക്യാമ്പുകൾ ഡിസംബർ 2 മുതൽ

വിവിധ യു.ജി കോഴ്‌സുകളുടെ ഒന്ന്,​ മൂന്ന്,​ അഞ്ച് സെമസ്റ്റർ പരീക്ഷകളുടെ മൂല്യനിർണയ ക്യാമ്പുകൾ സിൻഡിക്കേറ്റ് മെമ്പർമാരുടെ മേൽനോട്ടത്തിൽ ഒൻപത് കേന്ദ്രങ്ങളിലായി സംഘടിപ്പിക്കും. മൂന്ന്,​ അഞ്ച് സെമസ്റ്ററുകളുടെ മൂല്യനിർണയം ആദ്യം നടത്തും. അഞ്ചാം സെമസ്റ്ററിന്റെ പരീക്ഷഫലം ഡിസംബർ അവസാനവാരത്തോടെ പ്രസിദ്ധീകരിക്കും. സപ്ലിമെന്ററി പരീക്ഷകൾ ജനുവരി 20 ന് ആരംഭിക്കും. ക്യാമ്പിന്റെ വിശദവിവരങ്ങൾ: കോട്ടയം ക്യാമ്പ് (ബസേലിയസ് കോളേജ്), ചങ്ങനാശേരി ക്യാമ്പ് (ക്രിസ്തുജ്യോതി കോളേജ്), പാലാ ക്യാമ്പ് (അൽഫോൺസാ കോളേജ്), കോഴഞ്ചേരി ക്യാമ്പ് (സെന്റ് തോമസ് കോളേജ്), മൂവാറ്റുപുഴ ക്യാമ്പ് (നിർമ്മല കോളേജ്), ആലുവ ക്യാമ്പ് (യൂണിയൻ ക്രിസ്ത്യൻ കോളേജ്), തൃപ്പൂണിത്തുറ ക്യാമ്പ് (ചിന്മയ വിദ്യാപീഠം), കട്ടപ്പന ക്യാമ്പ് (ജെ.പി.എം. ബി.എഡ്. കോളേജ്, ലബ്ബക്കട), അടിമാലി ക്യാമ്പ് (കാർമൽഗിരി കോളേജ്)

പരീക്ഷഫലം

ഒന്നാം സെമസ്റ്റർ മാസ്റ്റർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് (റഗുലർ 2018 അഡ്മിഷൻ മാത്രം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ ആറ് വരെ ഓൺലൈനായി അപേക്ഷിക്കാം.