സിനിമാ ഗാനത്തിന്റെ ചിത്രീകരണമാണെന്ന് തെറ്റിദ്ധരിക്കല്ലേ, പ്രണയത്തിൽ ചാലിച്ച കല്യാണക്കുറിയാണിത്: വൈറലായി ചിത്രങ്ങൾ

Monday 25 November 2019 2:49 PM IST

കാലം മാറിയതോടെ വിവാഹ സങ്കൽപങ്ങളും മാറി. പണ്ടൊക്കെ ഫോട്ടോഷൂട്ട് വിവാഹദിവസം മാത്രമായിരുന്നെങ്കിൽ ഇന്ന് കഥ പാടേ മാറി. ഇപ്പോൾ ട്രെൻഡ് സേവ് ദ് ഡേറ്റാണ്. അതിൽ ചിലതൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്. അത്തരത്തിൽ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്നത് പ്രണയത്തിൽ ചാലിച്ച ഒരു സേവ് ദ് ഡേറ്റിന്റെ ചിത്രങ്ങളാണ്.

റാം,ഗൗരി എന്നിവരുടെ സേവ് ദ് ഡേറ്റിന്റെ ചിത്രങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഡിസംബർ 20നാണ് ഇവരുടെ വിവാഹം. സിനിമകളിലെ പ്രണയ നിമിഷങ്ങളെ കടത്തിവെട്ടുന്നതാണ് ഇവരുടെ ഫോട്ടോസ്. പിനാക്കിൾ ഇവന്റ് പ്ലാനേഴ്സാണ് ഈ ചിത്രങ്ങളെടുത്തിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ നിരവധിയാളുകൾ വിവാഹിതരാകുന്ന ഇരുവർക്കും ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.

ചിത്രങ്ങൾ കാണാം...