കലോത്സവത്തിൽ പാലക്കാടിന് കിരീടം: അടുത്ത കലോത്സവം കൊല്ലത്ത് നടക്കും

Sunday 01 December 2019 2:30 PM IST

കാസർകോഡ് വച്ച് നടക്കുന്ന കലോത്സവത്തിൽ കിരീടം ചൂടി പാലക്കാട്. രണ്ടും മൂന്നും സ്ഥാനങ്ങളിൽ കോഴിക്കോടും കണ്ണൂരുമാണ്. സമാപന ദിവസമായ ഇന്ന് 14 വേദികളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരുന്നത്. സ്‌കൂളുകളിൽ പാലക്കാട് ഗുരുകുലം ഹയർസെക്കൻഡറിയാണ് ഒന്നാം സ്ഥാനത്ത്. അറബിക് കലോത്സവം നാല് ജില്ലകൾ ഒന്നാം സ്ഥാനം പങ്കിട്ടിരുന്നു. കാസർകോട്ട് വച്ച് നടക്കുന്ന കലോത്സവം കൊടിയിറങ്ങിയ ശേഷം അടുത്ത കലോത്സവം കൊല്ലത്ത് വച്ച് നടക്കും. അറുപത്തിയൊന്നാം സംസ്ഥാന കലോത്സവമാണ് കൊല്ലത്ത് വച്ച് നടക്കുക.