കേരള യൂണി​....

Monday 02 December 2019 7:55 PM IST
kerala uni

ടൈംടേ​ബിൾ

രണ്ടാം സെമ​സ്റ്റർ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സയൻസ് ആൻഡ8് ടെക്‌നോ​ളജി (പി.​ജി.​ഡി.​ജി.​ഐ.​എ​സ്.​ടി) പ്രാക്ടി​ക്കൽ, വൈവാ വോസി പരീ​ക്ഷ​കൾ യഥാ​ക്രമം ഡിസം​ബർ 19, 20 തീയ​തി​ക​ളി​ലേക്ക് മാറ്റി​.

ഏഴാം സെമ​സ്റ്റർ ബി.​ഡെസ്, മൂന്നാം സെമ​സ്റ്റർ എം.​വി.എ (പെ​യിന്റിം​ഗ്) ഡിഗ്രി പരീക്ഷകൾ 16 ന് ആരം​ഭി​ക്കും.

ഇന്നത്തെ രണ്ടാം സെമ​സ്റ്റർ ബി.​എ​സ് സി ഇല​ക്‌ട്രോ​ണിക്സ് ഡിഗ്രി (2010 അഡ്മി​ഷൻ & 2011 അഡ്മി​ഷൻ - മേഴ്സി​ചാൻസ്, 2012 അഡ്മി​ഷൻ - സപ്ലി​മെന്റ​റി) പരീക്ഷ ഉച്ചയ്ക്ക് 1.30 മുതൽ 4.30 വരെ നട​ത്തും.

പരീ​ക്ഷാ​ഫലം

ആറാം സെമ​സ്റ്റർ ബി.എ കമ്മ്യൂ​ണി​ക്കേ​റ്റീവ് ഇംഗ്ലീഷ് (റീ​സ്ട്ര​ക്‌ച്ചേർഡ്) (മേ​ഴ്സി​ചാൻസ് - 2008 അഡ്മി​ഷൻ വരെ) പരീ​ക്ഷാ​ഫലം പ്രസി​ദ്ധീ​ക​രി​ച്ചു. പുനർമൂ​ല്യ​നിർണ​യ​ത്തിനും സൂക്ഷ്മ​പ​രി​ശോ​ധ​നയ്ക്കും 12 വരെ അപേ​ക്ഷി​ക്കാം.

പരീ​ക്ഷാ​കേ​ന്ദ്രം

കരി​യർ റിലേ​റ്റഡ് കോഴ്സു​ക​ളുടെ രണ്ടാം സെമ​സ്റ്റർ റീസ്ട്ര​ക്‌ച്ചേർഡ് (2008 വരെ മേഴ്സി​ചാൻസ്, 2009 സപ്ലി​മെന്ററി അഡ്മി​ഷ​നു​കൾ/ 2010, 2011, 2012 അഡ്മി​ഷ​നു​കൾ) (മേ​ഴ്സി​ചാൻസ്/സപ്ലി​മെന്റ​റി) പരീ​ക്ഷ​കൾ ഇന്ന് തുടങ്ങും. നവം​ബർ 26, 28 തീയ​തി​ക​ളിൽ നട​ത്താ​നി​രുന്ന പരീ​ക്ഷ​ക​ളുടെ തീയ​തി​കൾ പിന്നീട് അറിയി​ക്കു​ന്ന​താ​ണ്.

ആല​പ്പുഴ ജില്ല​യിലെ കോളേ​ജു​കൾ പരീ​ക്ഷാ​കേ​ന്ദ്ര​മായി അപേ​ക്ഷി​ച്ചി​ട്ടു​ളളവർ യു.​ഐ.ടി ആല​പ്പു​ഴ​യിലും കൊല്ലം ജില്ല​യിലെ കോളേ​ജു​കൾ പരീ​ക്ഷാ​കേ​ന്ദ്ര​മായി അപേ​ക്ഷി​ച്ച​വർ കൊല്ലം യു.​ഐ.​ടി​യി​ലും പത്ത​നം​തിട്ട ജില്ല​യിലെ കോളേ​ജു​കൾ പരീ​ക്ഷാ​കേ​ന്ദ്ര​മായി ആവ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​വർ യു.​ഐ.ടി അടൂ​രും തിരു​വ​ന​ന്ത​പുരം ജില്ല​യിലെ കോളേ​ജു​കൾ ആവ​ശ്യ​പ്പെ​ട്ടി​ട്ടു​ള​ള​വർ യു.​ഐ.ടി തിരു​വ​ന​ന്ത​പു​രത്തും (കു​റ​വൻകോ​ണം) പരീക്ഷ എഴു​തണം. ഹാൾടി​ക്കറ്റ് അപേ​ക്ഷി​ച്ചി​രി​ക്കുന്ന സെന്റ​റു​ക​ളിൽ നിന്ന് വാങ്ങി അലോട്ടു ചെയ്തി​രി​ക്കുന്ന യു.​ഐ.​ടി​ക​ളിൽ പരീക്ഷ എഴു​തണം.