ലക്സെയർ ലക്ഷ്വറി ഫാനുകളുടെ ആദ്യ എക്‌സ്‌പീരിയൻ സ്‌‌റ്റോർ കൊച്ചിയിൽ

Tuesday 03 December 2019 7:05 PM IST

കൊച്ചി: പ്രീമീയം ഫാൻ ബ്രാൻഡായ ലക്സെയറിന്റെ ആദ്യ എക്‌സ്‌പീരിയൻസ് സ്‌റ്റോ‌‌ർ കൊച്ചിയിൽ കാക്കനാട്ട് വള്ളത്തോൾ ജംഗ്‌ഷനിൽ തുറന്നു. ഇന്ത്യയിൽ സാന്നിദ്ധ്യം ശക്തമാക്കാനായി മൂന്നുവർഷത്തിനകം 24 സ്‌റ്റോറുകളാണ് കമ്പനിയുടെ ലക്ഷ്യം.

ന്യൂസീലൻഡിലെ ഹൗസ് ഒഫ് ഡേവിഡ് ട്രൂ ബ്രിഡ്‌ജിൽ നിന്നുള്ള 70 ഒറിജിനൽ ഡിസൈനർ ഫാനുകൾ, 24 ഫൈബർ ഗ്ളാസ് ഡിസൈനർ പ്ളാന്റേഴ്‌സ്, 8 ടോപ്പ് എൻഡ് ലൈറ്രിംഗ് മോഡലുകൾ എന്നിവയാണ് സ്‌റ്റോറിൽ പ്രദർശിപ്പിക്കുന്നത്. 15,000 രൂപ മുതൽ 1.75 ലക്ഷം രൂപവരെയാണ് വില.