സിൻഡിക്കേറ്റ് അമിതാധികാരം ഉപയോഗിച്ചെന്ന് സമ്മതിച്ചു, എം.ജിയിൽ സംഭവിച്ചത് ക്രമവിരുദ്ധമായ കാര്യങ്ങളെന്ന് ഗവർണർ
Thursday 05 December 2019 6:59 PM IST
തിരുവനന്തപുരം: എം.ജി സർവ്വകലാശാല മാർക്ക് വിവാദത്തിൽ കൂടുതൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാലയിൽ ക്രമവിരുദ്ധമായി എന്തൊക്കെയോ സംഭവിച്ചിട്ടുണ്ടെന്ന് ഗവർണർ പറഞ്ഞു. അമിതാധികാരം ഉപയോഗിച്ചിട്ടുണ്ടെന്ന് സിൻഡിക്കേറ്റ് സമ്മതിച്ചുകഴിഞ്ഞു. തെറ്റു തിരുത്താൻ നടപടിയും സ്വീകരിച്ചിട്ടുണ്ട്. ഇതിനെ മറ്റുള്ളവർ ഏതു തരത്തിൽ വ്യാഖ്യാനിക്കുന്നു എന്ന കാര്യം തനിക്കറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം സിൻഡിക്കേറ്റംഗം ഉത്തരക്കടലാസുകൾ കൈക്കലാക്കിയ സംഭവത്തിൽ ഗവർണർ വൈസ് ചാൻസലറോട് വിശദീകരണം ചോദിച്ചു. സംഭവത്തിൽ കൃത്യമായ വിശദീകരണം ഉടൻ നൽകണമെന്നാണ് ഗവർണറുടെ നിർദ്ദേശം