കണ്ണൂർ യൂണി. അറിയിപ്പുകൾ

Friday 06 December 2019 6:46 PM IST
kannur university

റീഫ്രഷർ കോഴ്‌സിന് അപേക്ഷിക്കാം

യു.ജി.സി എച്ച്.ആർ.ഡിസി.ക്ക് 2019- 20 വർഷത്തിൽ അനുവദിച്ച കോഴ്‌സുകളിൽ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ റീഫ്രഷർ കോഴ്‌സുകൾക്ക് 20ന് വൈകിട്ട് 5 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് 31 ന് വൈകിട്ട് 5 വരെ സ്വീകരിക്കും.

ഹാൾടിക്കറ്റ്

11ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ എം. സി. എ. / എം. സി. എ. ലാറ്ററൽ എൻട്രി (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്) പരീക്ഷയുടെ ഹാൾടിക്കറ്റ് വെബ്‌സൈറ്റിൽ.