നൗഷാദിന്റെ സ്വപ്നം പൂവണിഞ്ഞു ​ദുരന്ത പാതയിൽ ഇനി വാഹനങ്ങൾ വേഗത കുറയ്ക്കും ​

Saturday 07 December 2019 12:54 AM IST

രാമനാട്ടുകര: തന്റെ ജീവിതത്തിൽ ഉണ്ടായ ദുരന്തം ഇനി ​ഇവിടെ നിന്നും മറ്റാർക്കും ഉണ്ടാവരുതേ എന്നൊരു പ്രാർത്ഥന മാത്രമേ നൗഷാദിന് ഉണ്ടായിരുന്നുള്ളൂ. ആ പ്രാർത്ഥനയുടെ ഫലം ഇന്നലെ ദേശീയ പാത രാമനാട്ടുകര യൂണിവേഴ്‌സിറ്റി റോഡിൽ പൂവണിഞ്ഞ സന്തോഷത്തിലാണ് ബസ് കണ്ടക്ടർ ആയിരുന്ന രാമനാട്ടുകര സ്വദേശി നൗഷാദ് എന്ന ചെറുപ്പക്കാരൻ. 2016 മെയ് 27 ന് രാത്രിയിലാണ് രാമനാട്ടുകര കുനിയിൽ തെക്കേത്തൊടി നൗഷാദ് എന്ന യുവാവിന് ഇവിടെ സീബ്ര ലൈനിൽ കൂടി റോഡ് മുറിച്ചു കടക്കുമ്പോൾ എതിരെ വന്ന ഇരുചക്ര വാഹനം ഇടിച്ചുതെറിപ്പിക്കുന്നത്. ഓടിക്കൂടിയവർ പലതും പറഞ്ഞു രക്ഷപെടുവാൻ സാധ്യത കുറവാണെന്നു കൂടി അതോടു കൂടി നൗഷാദും ഭാര്യയും 3 കുട്ടികളും അടങ്ങുന്ന കുടുംബ ജീവിതം താറുമാറായി തലയ്ക്കും കാലിനും മാരകമായി മുറിവേറ്റ് ഒരു വർഷത്തോളം കിടപ്പിലായിരുന്നു. അത് കഴിഞ്ഞ് എണീറ്റു മെല്ലെ നടക്കാൻ തുടങ്ങി തന്റെ പഴയ കണ്ടക്ടർ പണി തുടരാൻ കഴിഞ്ഞില്ല. സീബ്ര ലൈൻ ക്രോസ് ചെയ്യുന്ന സ്കൂൾ കുട്ടികളെയും മറ്റു വൃദ്ധജനങ്ങളെയും കാണുമ്പോൾ തന്റെ അപകടം ഓർമയിൽ വരുകയും വാഹനങ്ങളുടെ അമിത വേഗത കാരണം ഇനി ഒരു അപകടം അവിടെ ഉണ്ടാവരുത് എന്ന് കരുതി നൗഷാദ് തന്നെ മുന്നിട്ട് ഇറങ്ങി രാമനാട്ടുകര എയ്ഡ് പോസ്റ്റ് എസ് ഐ സി.കെ അരവിന്ദൻ സാറിനോട് പറയുകയും അവിടെ ഒരുസ്റ്റോപ്പ് ആൻഡ് പ്രൊസീഡ് സ്പ്പീഡ് ബ്രെയ്ക്കർ വെച്ചാൽ അപകടം ഒരു വിധംഒഴിവാക്കുമെന്ന് പറയുകയും ഈ വിവരം കോഴിക്കോട് സിറ്റി ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണറുടെ ശ്രദ്ധയിൽ പെടുത്തുകയും അദ്ദേഹം വന്ന് നോക്കുകയും ശരിയാണെന്ന് ബോദ്ധ്യപ്പെടുകയും ഇതിനെ തുടർന്ന് ഇന്നലെ ഇവിടെ റോഡിന്റെ ഇരു വംശ ത്തും സ്പ്പീഡ് ബ്രെയ്ക്കർ സ്ഥാപിക്കുകയും ചെയ്തു. രാമനാട്ടുകര മുബാറക്ക് ജ്വല്ലറി സ്പോൺസർ ചെയ്ത സ്പ്പീഡ് ബ്രെയ്ക്കർ ട്രാഫിക് അസി. കമ്മീഷണർ പി.ബിനുരാജ് ആണ് സ്ഥാപിച്ചത്. എന്നും വാഹന അപകടങ്ങൾക്ക് പേര് കേട്ട രാമനാട്ടുകര പഴയ പഞ്ചിങ് സ്റ്റേഷന്റെ മുന്നിൽ എന്നും അപകടങ്ങളുടെ പരമ്പരയാണ് ഉണ്ടാവുക.ദേശീയ പാത യൂണിവേഴ്‌സിറ്റി റോഡിൽ നിന്നും റോഡ് മുറിച്ച് കടന്നു പാറക്കടവ് റോഡിലൂടെ എയർപോർട്ട് റോഡിലേക്ക് പ്രവേശിക്കാം എന്ന എളുപ്പമാർഗ്ഗമാണ് ഇത്. ഇവിടെ നിരവധി ആളുകൾ അപകടത്തിൽ മരിച്ചിരുന്നു.