ഐ.എഫ്.എഫ്.കെയ്ക്ക് കിൻഫ്രയിൽ സ്ഥിരംവേദി വരുന്നു, ചിത്രാജ്ഞലിയിലെ ഭൂമി നഷ്ടമായതിന് കാരണം കെ.എഫ്.ഡി.സി
തിരുവനന്തപുരം : കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളയായ ഐ.എഫ്.എഫ്.കെയ്ക്ക് സ്ഥിരം വേദി വരുന്നു. കിൻഫ്രയിലാണ് ഐ.എഫ്.എഫ്.കെയ്ക്ക് സ്ഥിരം വേദി ഒരുങ്ങുന്നത്. ചിത്രാഞ്ജലി സ്റ്റുഡിയോ കോംപ്ലക്സിലാണ് ചലച്ചിത്രമേളയ്ക്കായി ആദ്യം സ്ഥലംകണ്ടെത്തിയിരുന്നത്. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഇതിനുള്ള പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ ചിത്രാജ്ഞലിയിൽ ചലച്ചിത്രോത്സവത്തിനായി തിയേറ്റർ സമുച്ചയം നിർമ്മിക്കുന്നതിന് ഭൂമി കണ്ടെത്തുകയും ചെയ്തു. കിഫ്ബിയിൽ നിന്ന് ഇതിനായി ഫണ്ട് അനുവദിച്ചതുമാണ്. നടപടിക്രമങ്ങൾ ഏതാണ്ട് പൂർത്തിയായപ്പോഴാണ് ഭൂമി വിട്ടുനൽകാനാവില്ലെന്ന് കെ.എഫ്.ഡി.സി മുൻ ചെയർമാൻ ലെനിൻ രാജേന്ദ്രൻ നിലപാട് എടുക്കുകയായിരുന്നു. കെ.എസ്.എഫ്.ഡി.സിയുടെ തീരുമാനം വലിയനഷ്ടമാണ് ഉണ്ടാക്കിയതെന്ന് അക്കാഡമി ചെയർമാൻ കമൽ പറയുന്നു.
വീഡിയോ