വിലക്കിയ താരങ്ങളും മീറ്റിൽ
Saturday 07 December 2019 11:02 PM IST
സംഗ്രൂർ: കഴിഞ്ഞ തവണ ഗുണ്ടൂരിൽ നടന്ന ദേശീയ ജൂനിയർ മീറ്റിൽ പ്രായത്തട്ടിപ്പിനെ തുടർന്ന് എ.എഫ്.ഐ വിലക്കിയ താരങ്ങളിൽ 25 ഓളം പേർ ഹരിയാന അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്ന് ഇത്തവണ മീറ്റിൽ പങ്കെടുക്കാൻ എത്തിയതായി സൂചന. ജൂനിയർ ആൺകുട്ടികളുടെ 400 മീറ്ററിൽ സ്വർണം നേടിയ താരത്തിന് പ്രായക്കൂടുതലുണ്ടെന്ന് ചൂണ്ടിക്കാട്ടി കേരളം പരാതി നൽകിയിരുന്നു,