ഹെൽമറ്റ് വേട്ട: ചികിത്സ സർക്കാർ ഏറ്റെടുക്കണം: എൻ. കെ.പ്രേമചന്ദ്രൻ

Sunday 08 December 2019 12:51 AM IST
എൻ. കെ.പ്രേമചന്ദ്രൻ

കൊല്ലം :ഹെൽമറ്റ് വേട്ട​യ്ക്കി​ട​യിൽ പോലീസ് ലാത്തി എറിഞ്ഞു വീഴ്ത്തി ഗുരു​ത​ര​മായി പരി​ക്കേറ്റ സിദ്ദിഖിന്റെ ചികിത്സ പൂർണ​മായും സർക്കാർ ഏറ്റെ​ടു​ക്ക​ണ​മെന്നും കുടും​ബ​ത്തിന് അടി​യ​ന്ത​ര​മായി ആശ്വാസ ധന​സ​ഹായം അനു​വ​ദി​ക്ക​ണ​മെന്നും ആ​വ​ശ്യ​പ്പെട്ട് എൻ.​കെ. പ്രേമ​ച​ന്ദ്രൻ എം.​പി. മുഖ്യ​മ​ന്ത്രിയ്ക്ക് നിവേ​ദനം നൽകി.

ഗുരു​ത​ര​മായി പരി​ക്കേറ്റ 19 വയ​സു​കാ​രന്റെ ആരോ​ഗ്യം വീണ്ടെ​ടു​ക്ക​ണ​മെ​ങ്കിൽ സർക്കാർ സഹായം അനി​വാ​ര്യ​മാ​ണ്. പൊലീ​സിന്റെ നിയ​മ​വി​രുദ്ധ നട​പ​ടി​കൊണ്ട് ഉണ്ടായ പരി​ക്കിന്റെ ഉത്ത​ര​വാ​ദി​ത്തം സർക്കാർ ഏറ്റെ​ടു​ക്ക​ണം. ചികി​ത്സയ്ക്ക് ആ​വശ്യമായ പണം കടംവാങ്ങി​യാണ് കുടുംബം ചെല​വി​ട്ട​ത്. ദീർഘ​നാ​ളത്തെ തുടർചി​കിത്സ വേണ്ടിവരു​മെ​ന്നാണ് ഡോക്ടർമാർ അറി​യി​ച്ചി​രി​ക്കു​ന്ന​ത്. ആശ്വാസ ധന​സ​ഹായം അനു​വ​ദി​ക്കു​വാൻ സത്വ​ര​ന​ട​പടി സ്വീ​ക​രി​ക്ക​ണ​മെന്ന് എൻ.​കെ. പ്രേമ​ച​ന്ദ്രൻ മുഖ്യ​മ​ന്ത്രിയ്ക്ക് അയച്ച കത്തിൽ ആവശ്യ​പ്പെ​ട്ടു.