കർണാടകത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി​

Monday 09 December 2019 10:06 PM IST
NARENDRA MODI

ന്യൂഡൽഹി: കർണാടക ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ഉജ്ജ്വലവിജയത്തെ സ്വാഗതം ചെയ്ത്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ശക്തവും സുസ്ഥിരവുമായ ഒരു സർക്കാരിനാണ് ജനങ്ങൾ കരുത്തു പകർന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജാർഖണ്ഡിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"കോൺഗ്രസിനും ജെ.ഡി.എസിനും ഇനി തങ്ങളെ വഞ്ചിക്കാൻ കഴിയില്ലെന്ന് ഇന്ന് കർണാടകത്തിലെ ജനങ്ങൾ ഉറപ്പു വരുത്തി. അസ്ഥിരമായ സർക്കാരുകളിലേക്കു നയിക്കുന്ന നീക്കുപോക്കുകൾ ഇനി സംഭവിക്കില്ല. ശക്തവും സുസ്ഥിരവുമായ സർക്കാരിനാണ് ജനങ്ങൾ കരുത്തു പകർന്നിരിക്കുന്നത്‌"- മോദി പറഞ്ഞു.

രാഷ്ട്രീയസ്ഥിരതയെക്കുറിച്ച് രാജ്യം എങ്ങനെ ചിന്തിക്കുന്നുവെന്നും അതിനായി രാജ്യം ബി.ജെ.പിയിൽ എത്രത്തോളം വിശ്വാസമർപ്പിക്കുന്നു എന്നതിനും മികച്ച ഉദാഹരണമാണ് ഈ വിജയം. കർണാടകയിലെ ജനങ്ങളെ താൻ നന്ദി അറിയിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.