നാല് വയസുകാരിയെ ക്ലാസ് മുറിയിൽ പൂട്ടിയിട്ടു, വീഡിയോ പുറത്ത്
Tuesday 10 December 2019 1:25 PM IST
ഒറ്റപ്പാലം: ഒറ്റപ്പാലം പത്തൻകുളം യു.പി സ്കൂളിലെ ക്ലാസ് മുറിയിൽ നാല് വയസുകാരിയെ പൂട്ടിയിട്ടു. ഇന്നലെ വൈകീട്ടാണ് സംഭവം. കുട്ടി ക്ലാസിലിരുന്ന് ഉറങ്ങിപ്പോയതറിയാതെ അധികൃതർ ക്ലാസ് പൂട്ടിപ്പോവുകയായിരുന്നു.
എൽ.കെ.ജി വിദ്യാർത്ഥിനി വീട്ടിലെത്താത്തതിനെത്തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ ക്ലാസ് മുറിയിൽ കണ്ടെത്തിയത്. സംഭവത്തിൽ മാപ്പ് പറഞ്ഞെന്ന് പ്രധാനാധ്യാപിക പ്രതികരിച്ചു. സംഭവത്തെക്കുറിച്ച് പരാതിപ്പെടാൻ രക്ഷിതാക്കൾ തയ്യാറായിട്ടില്ല.