എം. ജി. അറിയിപ്പുകൾ

Tuesday 10 December 2019 6:52 PM IST
mg university info

പരീക്ഷ പുനഃക്രമീകരിച്ചു 12ന് നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ ബിവോക് ആനിമേഷൻ ആന്റ് ഗ്രാഫിക് ഡിസൈൻ (2017 അഡ്മിഷൻ റഗുലർ/2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ 'മീഡിയ, എത്തിക്‌സ് ആന്റ എജ്യൂക്കേഷൻ' എന്ന പേപ്പറിന്റെ പരീക്ഷ ജനുവരി മൂന്നിന് നടക്കും.

ഹാൾടിക്കറ്റ് വിതരണകേന്ദ്രം 18ന് ആരംഭിക്കുന്ന ബികോം ഡിഗ്രി (മോഡൽ 1 പാർട്ട് 3 മെയിൻ) വാർഷിക സ്‌കീം സ്‌പെഷ്യൽ മേഴ്‌സിചാൻസ് (അദാലത്ത് സ്‌പെഷ്യൽ മേഴ്‌സിചാൻസ് 2018 റഗുലർ/പ്രൈവറ്റ് പഠനം) പരീക്ഷകളുടെ ഹാൾടിക്കറ്റ് വിതരണകേന്ദ്രങ്ങളായി. വിശദവിവരം www.mgu.ac.in ലെ 'എക്‌സാമിനേഷൻ നോട്ടിഫിക്കേഷൻസ്' ലിങ്കിൽ. വിവിധ കോളേജുകളിൽ രജിസ്റ്റർ ചെയ്തവർ നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളിൽനിന്ന് ഹാൾടിക്കറ്റ് കൈപ്പറ്റി രജിസ്റ്റർ ചെയ്ത കോളേജുകളിൽ പരീക്ഷയെഴുതണം.