ഹ്യുണ്ടായ് കാറുകളുടെ വില ജനുവരി മുതൽ ഉയരും
Wednesday 11 December 2019 5:00 AM IST
മാരുതിയും ടാറ്റയും ഹീറോയും വില വർദ്ധന പ്രഖ്യാപിച്ചിരുന്നു
കൊച്ചി: ഉത്‌പാദനച്ചെലവ് ഏറിയ പശ്‌ചാത്തലത്തിൽ എല്ലാ ശ്രേണിയിലെ മോഡലുകൾക്കും ജനുവരി മുതൽ വില ഉയർത്താൻ ഹ്യുണ്ടായ് തീരുമാനിച്ചു. ഓരോ മോഡലുകൾക്കും വ്യത്യസ്‌ത നിരക്കിലായിരിക്കും വില വർദ്ധന. സാൻട്രോ, ഗ്രാൻഡ് ഐ10 നിയോസ്, എലൈറ്ര് ഐ20, ആക്‌ടീവ് ഐ20, എക്‌സെന്റ്, വെർണ, എലാൻട്ര, വെന്യൂ, ക്രെറ്റ, ടുസോൺ, കോന ഇലക്‌ട്രിക് തുടങ്ങിയ മോഡലുകളാണ് ഹ്യുണ്ടായിക്ക് ഇന്ത്യയിലുള്ളത്.
മാരുതി സുസുക്കി, ടാറ്രാ മോട്ടോഴ്‌സ്, ഹീറോ മോട്ടോകോർപ്പ് എന്നിവയും ജനുവരി മുതൽ വില കൂട്ടുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.