കേരളയൂണി​....

Wednesday 11 December 2019 7:58 PM IST
kerala uni

പ്രാക്ടി​ക്കൽ

രണ്ടാം സെമ​സ്റ്റർ എം.​എ​സ് സി ബയോ​ടെ​ക്‌നോ​ളജി പരീ​ക്ഷ​യുടെ പ്രാക്ടി​ക്കൽ 17, 18 തീയ​തി​ക​ളിൽ നട​ത്തും.

ടൈംടേ​ബിൾ

ഒന്നാം സെമ​സ്റ്റർ ബി.​എ​സ് സി മാത്ത​മാ​റ്റിക്സ് (വി​ദൂ​ര​വി​ദ്യാ​ഭ്യാസം - 2017 & 2018 അഡ്മി​ഷൻ) റെഗു​ലർ, ഇംപ്രൂ​വ്‌മെന്റ്, സപ്ലി​മെന്ററി പരീ​ക്ഷ​ക​ളുടെ ടൈംടേ​ബിൾ വെബ്‌സൈ​റ്റിൽ.

പരീ​ക്ഷാ​ഫലം

ഒന്നാം വർഷ ബി.ഫാം (സ​പ്ലി​മെന്റ​റി) പരീ​ക്ഷാ​ഫലം പ്രസി​ദ്ധീ​ക​രി​ച്ചു. പുനർമൂ​ല്യ​നിർണ​യ​ത്തിനും സൂക്ഷ്മ​പ​രി​ശോ​ധ​നയ്ക്കും 17 വരെ അപേ​ക്ഷി​ക്കാം.


പ്രബ​ന്ധ​ങ്ങൾ ക്ഷണി​ക്കുന്നു

വിദൂര വിദ്യാ​ഭ്യാസ മല​യാള വിഭാഗം ജനു​വരി 7 മുതൽ 9 വരെ 'മാദ്ധ്യ​മ​ങ്ങൾ: അച്ചടി മുതൽ സോഷ്യൽ മീഡിയ വരെ' എന്ന വിഷ​യ​ത്തിൽ നട​ത്തുന്ന ത്രിദിന ദേശീയ സെമി​നാ​റി​ലേക്ക് പ്രബ​ന്ധ​ങ്ങൾ ക്ഷണി​ക്കു​ന്നു. പങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വർ 9447218018 എന്ന നമ്പ​റിൽ ബന്ധ​പ്പെ​ടു​ക. അവ​സാന തീയതി 16.


ശില്പ​ശാല

വിദൂര വിദ്യാ​ഭ്യാസ വിഭാഗം മല​യാളം വിദ്യാർത്ഥി​കൾക്കായി 'വിവ​ര​സാ​ങ്കേ​തി​ക​വിദ്യ: പ്രായോ​ഗി​ക​ത​ല​ങ്ങൾ' എന്ന വിഷ​യ​ത്തിൽ 30 മുതൽ ജനു​വരി 5 വരെ നട​ത്തുന്ന ശില്പ​ശാ​ല​യിൽ പങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വർ 16നു മുമ്പ് 9447218018 ൽ ബന്ധ​പ്പെ​ടു​ക.

ടാഗോർ നികേ​തൻ - പുസ്ത​ക​ശേ​ഖ​രണം

സർവ്വ​ക​ലാ​ശാല ലൈബ്ര​റി​യിൽ 'ടാഗോർ നികേ​തൻ' എന്ന പേരിൽ പുതു​തായി ഒരു റഫ​റൻസ് ശേഖരം ആരം​ഭി​ക്കാൻ സർവ്വക​ലാ​ശാല തീരു​മാ​നി​ച്ചി​രി​ക്കു​ന്നു. മഹാ​ക​വി രവീ​ന്ദ്ര​നാഥ ടാഗോ​റിന്റെ കൃതി​കൾ, ചിത്ര​ങ്ങൾ, വിവർത്ത​ന​ങ്ങൾ, പഠ​ന​ങ്ങൾ,​ലേ​ഖ​ന​ങ്ങൾ എന്നിവ ഗവേ​ഷ​ണാ​ടി​സ്ഥാ​ന​ത്തിൽ പഠ​ന​വി​ധേ​യ​മാ​ക്കുന്നതിനും ടാഗോർ കൃതി​കൾ പ്രച​രി​പ്പി​ക്കു​ന്ന​തി​നു​മു​ളള കേന്ദ്ര​മെന്ന നില​യി​ലാണ് ടാഗോ​റിന്റെ കേരള സന്ദർശ​ന​ത്തിന്റെ 100 ാം വാർഷികം ആഘോ​ഷി​ക്കുന്ന ഈ വർഷം ഇത്ത​ര​മൊരു റഫ​റൻസ് വിഭാഗം ആരം​ഭി​ക്കു​ന്ന​ത്.

ഈ സംരംഭം സാദ്ധ്യ​മാ​ക്കു​ന്ന​തി​നായി ടാഗോർ കൃതി​കൾ, പഠ​ന​ങ്ങൾ, ലേഖ​ന​ങ്ങൾ, ചിത്ര​ങ്ങൾ, വിവർത്ത​ന​ങ്ങൾ, പഴ​യ​കാല ഫോട്ടോ​കൾ, കത്തു​കൾ എന്നിവ കൈവ​ശ​മു​ളള വ്യക്തി​കൾ, സ്ഥാപ​ന​ങ്ങൾ, സംഘ​ട​ന​കൾ എന്നി​വർക്ക് ഈ സംരം​ഭ​ത്തിൽ ഭാഗ​ഭാ​ക്കാ​കാം. മേൽപ്പ​റഞ്ഞ രേഖ​കൾ 'ടാഗോർ നികേ​തനു' വേണ്ടി സംഭാ​വ​ന​യായി കൈമാ​റാൻ തയാ​റു​ള​ള​വർ യൂണി​വേ​ഴ്സിറ്റി ലൈബ്രേ​റി​യൻ ഇൻ​-​ചാർജ്, കേരള സർവ​ക​ലാ​ശാല ലൈബ്ര​റി, തിരു​വ​ന​ന്ത​പുരം - 34 വിലാ​സ​ത്തിൽ ബന്ധ​പ്പെടണം. ഫോൺ: 0471 - 2308844, 9447495078