ആരോപണം തള്ളാതെ,കൊള്ളാതെ മുഖ്യമന്ത്രി
Friday 13 December 2019 2:18 AM IST
തിരുവനന്തപുരം: പൊതുഭരണ സെക്രട്ടറിയായിരുന്ന ബിശ്വനാഥ് സിൻഹയ്ക്കെതിരായ കോൺഗ്രസ് നേതാവിന്റെ ആരോപണത്തെ തള്ളുകയോ കൊള്ളുകയോ ചെയ്യാതെ മുഖ്യമന്ത്രി പിണറായി വിജയൻ. വനിതാ ഐ.എ.എസ് ഉദ്യോഗസ്ഥർ സിൻഹയ്ക്കെതിരെ മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നല്കിയിട്ടുണ്ടല്ലോ എന്ന വാർത്താലേഖകരുടെ ചോദ്യത്തിന്, എന്താണ് പരാതിയെന്ന് അവർ പറയട്ടെ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. '
സാധാരണ ,തന്റെ ഓഫീസ് അറിഞ്ഞ എല്ലാകാര്യങ്ങളിലും നടപടികളുണ്ടാകും. അദ്ദേഹത്തെ മാറ്റിയെന്നത് വസ്തുതയാണ്. പരാതിയെന്തെന്ന് അവർ കൃത്യമായി പറയട്ടെ'- മുഖ്യമന്ത്രി പറഞ്ഞു.അപ്രധാന വകുപ്പിലേക്കാണ് മാറ്റിയതെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ, ഇരിക്കട്ടെയെന്ന് അദ്ദേഹം മറുപടി നൽകി.