നീറ്റാ ജലാറ്റിൻ ഏഷ്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള കമ്പനി
Saturday 14 December 2019 4:28 AM IST
കൊച്ചി: നീറ്രാ ജലാറ്രിൻ ഇന്ത്യയ്ക്ക് ഏഷ്യയിലെ ഏറ്റവും വിശ്വാസ്യതയേറിയ കമ്പനിക്കുള്ള പുരസ്‌കാരം. ജലാറ്രിൻ, കോളജൻ പെപ്‌റ്റൈഡ് വിഭാഗത്തിൽ, ഇന്റർനാഷണൽ ബ്രാൻഡ് കൺസൾട്ടിംഗ് കോർപ്പറേഷൻ - അമേരിക്ക ഏർപ്പെടുത്തിയ ഏഷ്യാസ് മോസ്‌റ്റ് ട്രസ്‌റ്റഡ് കമ്പനീസ് പുരസ്‌കാരമാണ് നീറ്റാ ജലാറ്റിൻ നേടിയത്. ബാങ്കോക്കിൽ നടന്ന ചടങ്ങിൽ നീറ്രാ ജലാറ്രിൻ ഇന്ത്യ മാനേജിംഗ് ഡയറക്‌ടർ സജീവ് കെ. മേനോൻ അവാർഡ് ഏറ്റുവാങ്ങി.