എൻ.പി.മുരളീകൃഷ്ണന് ചലച്ചിത്ര മേള മാദ്ധ്യമ പുരസ്‌കാരം
Saturday 14 December 2019 1:30 AM IST
തിരുവനന്തപുരം: 24-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ അച്ചടിവിഭാഗം റിപ്പോർട്ടിംഗിനുള്ള ജൂറിയുടെ പ്രത്യേക പരാമർശത്തിന് കേരളകൗമുദി തിരുവനന്തപുരം ബ്യൂറോയിലെ റിപ്പോർട്ടർ എൻ.പി.മുരളീകൃഷ്ണൻ അർഹനായി. ഡിസംബർ 6 മുതൽ 13 വരെ കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച ചലച്ചിത്രമേള വാർത്തകൾ പരിഗണിച്ചാണ് പുരസ്‌കാരം. നിശാഗന്ധിയിൽ നടന്ന ചടങ്ങിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പുരസ്‌കാരം സമ്മാനിച്ചു. 2015, 2018 വർഷങ്ങളിലെ ചലച്ചിത്രമേളകളിലും മികച്ച റിപ്പോർട്ടിംഗിനുള്ള പുരസ്‌കാരം നേടിയിരുന്നു. പാലക്കാട് ആനക്കര മേലഴിയം സ്വദേശിയാണ്. തിരുവനന്തപുരം ഗവ.ഫോർട്ട് സംസ്‌കൃത സ്‌കൂൾ അദ്ധ്യാപികയായ അജിതയാണ് ഭാര്യ. മകൾ: നിള.