എം. ജി. അറിയിപ്പുകൾ
ബി.എ./ബി.കോം (പ്രൈവറ്റ്) അപേക്ഷ തീയതി നീട്ടി
ഒന്നും രണ്ടും സെമസ്റ്റർ ബി.എ./ബി.കോം. (സി.ബി.സി.എസ്. 2017 അഡ്മിഷൻ സപ്ലിമെന്ററി/2017ന് മുമ്പുള്ള അഡ്മിഷൻ സി.ബി.സി.എസ്.എസ്. സപ്ലിമെന്ററി/2012 അഡ്മിഷൻ സി.ബി.സി.എസ്.എസ്. മേഴ്‌സി ചാൻസ് പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾക്ക് പിഴയില്ലാതെ 21 വരെയും 525 രൂപ പിഴയോടെ 23 വരെയും 1050 രൂപ സൂപ്പർഫൈനോടെ 26 വരെയും അപേക്ഷിക്കാം.
പരീക്ഷാ തീയതി
ഒന്നാം സെമസ്റ്റർ എം.എസ്‌സി. കമ്പ്യൂട്ടർ സയൻസ് (അദാലത്ത് സ്‌പെഷൽ മേഴ്‌സി ചാൻസ്2011 അഡ്മിഷൻ) പരീക്ഷയുടെ 'ഡിജിറ്റൽ സർക്യൂട്ട്‌സ് ഫണ്ടമെന്റൽസ് ആൻഡ് കമ്പ്യൂട്ടർ ഓർഗനൈസേഷൻ' എന്ന പേപ്പറിന്റെ പരീക്ഷ 30ന് നടക്കും. പരീക്ഷ കേന്ദ്രത്തിന് മാറ്റമില്ല.
പുതുക്കിയ പരീക്ഷ തീയതി
ഒന്നാം സെമസ്റ്റർ എം.എസ്‌സി. സൈബർ ഫോറൻസിക് (സി.എസ്.എസ്. 2019 അഡ്മിഷൻ റഗുലർ അഫിലിയേറ്റഡ് കോളേജുകൾ മാത്രം) പരീക്ഷയുടെ 'കമ്പ്യൂട്ടർ ഓർഗനൈസേഷൻ ആൻഡ് എംബെഡഡ് നെറ്റ്‌വർക്കിംഗ്', 'ലീനിയർ ആൾജിബ്ര ആൻഡ് നാച്വറൽ ലാംഗ്വേജ് പ്രോസസിംഗ്' എന്നീ പേപ്പറുകളുടെ പരീക്ഷകൾ യഥാക്രമം 18, 20 തീയതികളിൽ നടക്കും. പരീക്ഷ കേന്ദ്രത്തിന് മാറ്റമില്ല.
പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റർ എം.എ. ആനിമേഷൻ, ഗ്രാഫിക് ഡിസൈൻ, മൾട്ടിമീഡിയ, സിനിമ ആൻഡ് ടെലിവിഷൻ (റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 26 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ എം.എസ്‌സി. എൻവയോൺമെന്റൽ സയൻസ് ആൻഡ് മാനേജ്‌മെന്റ് (റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 26 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ എം.എസ്‌സി. ആക്ചൂറിയൽ സയൻസ് (റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 26 വരെ ഓൺലൈനായി അപേക്ഷിക്കാം.
സ്‌കൂൾ ഒഫ് കമ്പ്യൂട്ടർ സയൻസസിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ്‌സി. കമ്പ്യൂട്ടർ സയൻസ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ ബി.എഡ്. (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 28 വരെ അപേക്ഷിക്കാം.