ഊർജ്ജോപഭോഗം ലാഭിക്കേണ്ടത് സമൂഹത്തിന്റെ ആവശ്യം: മന്ത്രി എം.എം. മണി

Thursday 19 December 2019 12:49 AM IST

തിരുവനന്തപുരം: വൈദ്യുതി ഉപഭോഗം കുറയ്ക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് മന്ത്രി എം.എം. മണി പറഞ്ഞു.

സംസ്ഥാന ഊർജ്ജസംരക്ഷണ പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

എൽ.ഇ.ഡി ബൾബുകളും, എൽ.ഇ.ഡി ട്യൂബുകളും പരമാവധി ഉപയോഗിക്കുക വഴി ഉപഭോഗം പരമാവധി കുറയ്കാം. ഒരു മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ചെലവിനേക്കാൾ വളരെ കുറവാണ് അത്രയും തന്നെ വൈദ്യുതി ലാഭിക്കുന്നതിന് ചെലവാക്കേണ്ടി വരുന്ന തുകയെന്നും മന്ത്രി പറഞ്ഞു.

എനർജി മാനേജ്‌മെന്റ് സെന്ററിൽമേയർ കെ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു.

വൻകിട ഊർജ്ജ ഉപഭോക്താക്കൾക്കുള്ള ഒരു ലക്ഷം രൂപയുടെ അവാർ​ഡിന് അപ്പോളോ ടയേഴ്സ് അർഹമായി. ഇടത്തരം ഊർജ്ജ ഉപഭോക്താക്കൾക്കുള്ള അവാർഡിന് മൂന്നാർ വാഗാവുറൈ ഫാക്ടറിയും, ചെറുകിട ഊർജ്ജോപഭോക്താക്കളുടെ വിഭാഗത്തിൽ ബി.ഇ.എം.എൽ ലിമിറ്റഡ് പാലക്കാടും അർഹരായി. വ്യക്തിഗത വിഭാഗത്തിൽ കെ. മധു, വി ജയപ്രകാശ് എന്നിവർക്ക് അവാർഡ് ലഭിച്ചു. തിരുവനന്തപുരത്തുള്ള അലയൻസ് ടെക്‌നോളജി, കോഴിക്കോട് ജില്ലയിലെചേമഞ്ചേരി ഗ്രാമപഞ്ചായത്ത് എന്നിവരും അവാർഡിന് അർഹരായി. ദികേരള മിനറൽസ് & മെറ്റൽസ് ലിമിറ്റഡ്, വൈദ്യുരത്നം പി.എസ് വാരിയർ ആയുർവേദകോളേജ്,കോട്ടയ്ക്കൽ, സൊസൈറ്റീസ് ഓഫ് റൂറൽ സയൻസ് & ടെക്‌നോളജി എന്നിവർ പ്രശസ്തി പത്രങ്ങളും ഏറ്റുവാങ്ങി. ഇ.എം.സി വൈസ് ചെയർമാൻ പ്രൊഫ. ആർ.വി.ജിമേനോൻ, ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. കെ.എസ്.ഇ.ബി ഡിസ്ട്രിബ്യൂഷൻ, കഠ&ഒഞങ ഡയറക്ടർ കുമാരൻ പി, പ്രൊഫ. വി.കെ. ദാമോദരൻ (മുൻ ഡയറക്ടർ, ഇ.എം.സി) അനിൽ കുമാർ വി.സി, (ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ) ഇ.എം.സി ഡയറക്ടർ കെ.എം.ധരേശൻ ഉണ്ണിത്താൻ,ജോയിന്റ് ഡയറക്ടർഡോ. ആർ. ഹരികുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.