എം.ജി.അറിയിപ്പുകൾ

Saturday 21 December 2019 5:28 PM IST

വൈവവോസി

പത്താം സെമസ്റ്റർ ബി.എ/ബി.കോം/ബി.ബി.എ (റഗുലർ/സപ്ലിമെന്ററി), ബി.എ ക്രിമിനോളജി (ഒണേഴ്‌സ്) സപ്ലിമെന്ററി പഞ്ചവത്സര എൽ.എൽ.ബി പരീക്ഷകളുടെ വൈവവോസി ജനുവരി ആറ് മുതൽ 17 വരെ എറണാകുളം ഗവ.ലാ കോളേജിൽ നടക്കും.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റർ എം.എസ്‌‌സി ഫിസിക്‌സ് (പി.ജി.സി.എസ്.എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി ആറ് വരെ ഓൺലൈനായി അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ എം.എസ്‌‌സി ഇലക്‌ട്രോണിക്‌സ് (പി.ജി.സി.എസ്.എസ് റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി ഒന്ന് വരെ ഓൺലൈനായി അപേക്ഷിക്കാം.