ഒരു ചെറിയ ചുവടു വയ്‌പ്പാണ്, നോക്കാം എങ്ങനെയുണ്ടെന്ന്: ജീവിത്തിലെ പുതിയ അധ്യായത്തെ കുറിച്ച് മഞ്ജു വാര്യർ
അഭിനേത്രി എന്ന നിലയിൽ മലയാളി പ്രേക്ഷകരുടെ മനസിൽ എന്നേ ഇടം നേടിക്കഴിഞ്ഞു മഞ്ജു വാര്യർ. സല്ലാപത്തിൽ തുടങ്ങിയ യാത്ര ഇന്നിപ്പോൾ 'പ്രതി പൂവൻ കോഴി'യിൽ എത്തിനിൽക്കുമ്പോൾ മലയാളത്തിന്റെ ലേഡീ സൂപ്പർ സ്‌റ്റാറായി മാറിയിരിക്കുന്നു മഞ്ജു. എന്നാലിപ്പോൾ സിനിമാ നിർമ്മാണത്തിലും ഒരു കൈ നോക്കാനൊരുങ്ങകയാണ് താരം. സനൽകുമാർ ശശിധരൻ സംവിധാനം ചെയ്‌ത 'കയറ്റ'ത്തിലൂടെയാണ് മഞ്ജു നിർമ്മാതാവാകുന്നത്. കേരളകൗമുദി ഫ്ളാഷ് മൂവീസിന് നൽകിയ അഭിമുഖത്തിൽ തന്റെ പുതിയ ചുവടു വയ്‌പ്പിനെ കുറിച്ച് മനസു തുറക്കുകയാണ് മഞ്ജു.
മഞ്ജു വാര്യരുടെ വാക്കുകൾ-
'സനൽകുമാർ ശശിധരൻ സംവിധാനം ചെയ്‌ത 'കയറ്റം' (അഹർ) സിനിമയുടെ മൂന്നു നിർമ്മാതാക്കളിൽ ഒരാളാണ് ഞാൻ. വളരെ ചെറിയ ചുവടു വയ്‌പ്പാണ്. നോക്കാം...എങ്ങനെയുണ്ടെന്ന്. വലിയ പ്ളാനൊന്നും തൽക്കാലമില്ല. മഞ്ജു വാര്യർ പ്രൊഡക്ഷൻസ് എന്ന ബാനറിലാണ് ശാകുന്തളം നാടകം തിരുവനന്തപുരത്ത് അവതരിപ്പിച്ചത്'.
അഭിമുഖത്തിന്റെ പൂർണരൂപം ജനുവരി ലക്കം ഫ്ളാഷ് മൂവീസിൽ.