എം.ജി. അറിയിപ്പുകൾ

Saturday 04 January 2020 6:29 PM IST

പ്രാക്ടിക്കൽ

മൂന്നാം സെമസ്റ്റർ ബി.എ.മ്യൂസിക് വീണ സി.ബി.സി.എസ് (റഗുലർ/റീഅപ്പിയറൻസ്), സി.ബി.സി.എസ്.എസ് (ഇംപ്രൂവ്‌മെന്റ്/ റീഅപ്പിയറൻസ്/ സപ്ലിമെന്ററി/ മേഴ്‌സി ചാൻസ്), ഒന്നാം സെമസ്റ്റർ സി.ബി.സി.എസ് (2019 അഡ്മിഷൻ റഗുലർ/2017, 2018 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷകളുടെ പ്രാക്ടിക്കൽ 13 മുതൽ 16 വരെ തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിൽ നടക്കും.

ഏഴാം സെമസ്റ്റർ ഡി.ഡി.എം.സി.എ. (2016 അഡ്മിഷൻ റഗുലർ/2014, 2015 അഡ്മിഷൻ സപ്ലിമെന്ററി) സെപ്തംബർ 2019 പരീക്ഷയുടെ പ്രാക്ടിക്കൽ 10 മുതൽ അതത് കോളേജുകളിൽ നടക്കും.

ഒന്നാം സെമസ്റ്റർ എം.എസ്‌സി. ബയോടെക്‌നോളജി (സി.എസ്.എസ്. 2019 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ പ്രാക്ടിക്കൽ ഒൻപതുമുതൽ 29 വരെ അതത് കോളേജുകളിൽ നടക്കും.

മൂന്നാം സെമസ്റ്റർ എം.എസ്‌സി. ബോട്ടണി (സി.എസ്.എസ്. റഗുലർ/റീഅപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ ഒൻപതു മുതൽ 14 വരെ അതത് കോളേജുകളിൽ നടക്കും.

മൂന്നാം സെമസ്റ്റർ ബി.സി.എ./ബി.എസ്‌സി. കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (സി.ബി.സി.എസ്. 2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ റീഅപ്പിയറൻസ്, സി.ബി.സി.എസ്.എസ്. -2013-2016 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ ഒൻപതു മുതൽ വിവിധ കോളേജുകളിൽ ആരംഭിക്കും.

പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ എം.എ മലയാളം (സി.എസ്.എസ്. റഗുലർ/റീഅപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 16 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഒന്ന്, രണ്ട് സെമസ്റ്റർ ബി.പി.എഡ്. (2014 അഡ്മിഷൻ സപ്ലിമെന്ററി/2007-2013 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 16 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ എം.പി.എഡ്. (റഗുലർ-2018 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 16 വരെ അപേക്ഷിക്കാം.

ആറാം സെമസ്റ്റർ ബി.എ. എൽ.എൽ.ബി. (പഞ്ചവത്സരം) ഇന്റഗ്രേറ്റഡ് (റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 16 വരെ അപേക്ഷിക്കാം.